പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5 ലക്ഷം കോടി കടന്നു

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 12% വളർച്ചയോടെ 5,18483.86 കോടിയായി ഉയർന്നു. വാർഷിക അറ്റാദായം 4052 കോടിയായി.

നാലാം പാദത്തിലെ മാത്രം അറ്റാദായം 13.6% വളർച്ചയോടെ 1030 കോടിയിലെത്തി. 2 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 60% വീതം ലാഭവിഹിതം നൽകാനും ബോർഡ് യോഗം തീരുമാനിച്ചു.

മുൻവർഷം ഇതേ പാദത്തിൽ 252534.02 കോടിയായിരുന്ന നിക്ഷേപം 12.3% ശതമാനം വർധനയോടെ 2,83647.47 കോടിയായി.ആകെ വായ്പ 2,34836.39 കോടിയായി. റീട്ടെയിൽ വായ്പകൾ 14.5% വർധിച്ച് 77212 കോടിയിലെത്തി. സ്വർണ വായ്പ 20.9% വളർച്ചയോടെ 30505 കോടി കവി‍ഞ്ഞു.

മൊത്തവരുമാനം 13.7% വർധനയോടെ 7654.31 കോടി രൂപയിലെത്തി. 4375.5 കോടി രൂപയാണ് മൊത്ത നിഷ്‌ക്രിയ ആസ്തി. വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1040.3 കോടി.

മൊത്തം വായ്പകളുടെ 0.44% മാത്രം. മൂലധന പര്യാപ്തതാ അനുപാതം 16.4% . നിലവിൽ 1589 ശാഖകളും 2080 എടിഎം / സിഡിഎമ്മുകളുമുണ്ട്.

മൊത്തം ബിസിനസ് 5 ലക്ഷം കോടി, വാർഷിക അറ്റാദായം 4000 കോടി എന്നീ രണ്ട് നാഴികക്കല്ലുകൾ കടക്കാൻ സാധിച്ചു എന്നതു നേട്ടമാണെന്ന് എംഡിയും സി ഇ ഒയുമായ കെ. വി. എസ്. മണിയൻ പറഞ്ഞു.

X
Top