ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഫെഡറൽ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; അറ്റനിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞനിരക്കിൽ

കൊച്ചി: 2026 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയോളമായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യപാദത്തിനേക്കാൾ 36.57 ശതമാനം വർദ്ധനവോടെ അറ്റാദായം 1176 .93 കോടി രൂപയായി ഉയർന്നു. കാസാ നിക്ഷേപം 18.26 ശതമാനവും ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 13.05 ശതമാനം വര്‍ധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37 ശതമാനം വർദ്ധനവോടെ 320117.66 കോടി രൂപയായി. കാസാ നിക്ഷേപം 188 ബിപിഎസ് വർധിച്ച് ആകെനിക്ഷേപത്തിന്റെ 32.23 ശതമാനമായി.

പ്രവാസിനിക്ഷേപം 14.24 ശതമാനം വർദ്ധനവോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസിനിക്ഷേപത്തിൽ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് സ്വന്തമാക്കി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 14.94 ശതമാനം വർദ്ധനവോടെ 281239.54 കോടി രൂപയായി.

വാണിജ്യ ബാങ്കിങ് വായ്പകള്‍ വാർഷികാടിസ്ഥാനത്തിൽ 22.96 ശതമാനവും, കൊമേർഷ്യൽ വെഹിക്കിൾ/ കൊമേർഷ്യൽ എക്വിപ്മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോൾഡ് ലോൺ 33 ശതമാനവും പ്രോപ്പർട്ടി ലോൺ 21 ശതമാനവും ക്രെഡിറ്റ് കാർഡ് 36 ശതമാനവും വർദ്ധിച്ചു. 16.12 ശതമാനം വർദ്ധനവോടെ കോര്‍പറേറ്റ് വായ്പകള്‍ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു.

വരവ്- ചെലവ് അനുപാതം 239 ബി പി എസ് നേട്ടത്തോടെ 52.50 ശതമാനമായി. ആസ്‌തിയിന്മേലുള്ള ആദായം 1.22 ശതമാനവും ഓഹരിമേലുള്ള ആദായം 12.01 ശതമാനവും പ്രതി ഓഹരി ബുക്ക് വാല്യൂ 161.87 രൂപയായും ഉയർന്നു.

1541.30 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.52 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 506.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.18 ശതമാനമാണിത്.

87.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തിൽ തുടങ്ങിയ 10 ശാഖകൾ ചേരുമ്പോൾ ബാങ്കിന് നിലവിൽ 1650 ബാങ്കിംഗ് ഔട്ട് ലെറ്റുകളായി.

X
Top