അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ബിസിനസുകാര്‍ക്ക് ക്രെഡിറ്റ്‌ കാർഡുമായി ഫെഡറല്‍ ബാങ്ക്‌

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ ഫെഡറൽ ബാങ്ക് പുറത്തിറക്കി.

നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വീസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ്‌ സ്റ്റാര്‍ ബിസ്‌ എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യത്തെ ചടുലമായ ബിസിനസ് കാലാവസ്ഥയെ ശാക്തീകരിക്കുന്നതിനായാണ് കമേഴ്‌സ്യൽ കാര്‍ഡ്‌ വിഭാഗത്തിലേക്ക് ബാങ്ക് കടക്കുന്നത്.

റൂപെ, വീസ വേരിയന്റുകളിലായി ഫെഡ്‌ സ്റ്റാര്‍ ബിസ്‌ ലഭ്യമാണ്‌. ഇടപാടുകാരുടെ ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാര്‍ഡ്‌ നൽകുന്നത്.

ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളിലായി 50 ലക്ഷം രൂപ വരെ പരിധിയുള്ള ബിസിനസുകാര്‍ക്ക്‌ കാര്‍ഡുകള്‍ ലഭിക്കും.

ബിസിനസ്‌ രംഗത്തെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കാൻ നടപ്പു സാമ്പത്തികവർഷം ബാങ്ക്‌ പദ്ധതിയിടുന്നുണ്ട്‌.

X
Top