തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരമായ പദ്ധതിയ്ക്കായി ഫെഡറല്‍ ബാങ്ക് മൈൻഡ്എസ്കേപ്പും സ്റ്റാർട്ടപ്പ്ടിഎന്നുമായി ധാരണയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഈടുരഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നോഡല്‍ ഏജന്‍സിയായ തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് ആന്റ് ഇന്നൊവേഷന്‍ മിഷന്‍ (സ്റ്റാര്‍ട്ടപ്പ് ടിഎന്‍), നീലഗിരി ആസ്ഥാനമായ മൈന്‍ഡ്എസ്‌കേപ്സ് ഇനൊവേഷന്‍ സെന്റര്‍ എന്നിവരുമായി ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി.

ഈ സഹകരണം വഴി തമിഴ്‌നാട്ടിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് സാമ്പത്തിക പിന്തുണ നല്‍കും.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങൾ നേരിടുന്ന ഗൗരവ പ്രശ്‌നങ്ങള്‍ക്ക് മൂന്ന് സ്ഥാപനങ്ങളും സംയുക്തമായി ഒപ്പുവച്ച ധാരണാ പത്രത്തിലൂടെ പരിഹാരമാകും.

വിവിധ മേഖലകളുമായി ബന്ധപ്പെട്ട നൂതനാശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സുസ്ഥിരതയ്ക്കു വേണ്ടി നിക്ഷേപങ്ങളും വായ്പകളും നേടിയെടുക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാൽ പുതിയ സഹകരണം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായകമാകും.

സ്റ്റാര്‍ട്ടപ്പ് ടിഎന്‍ ആണ് ഫണ്ടിന് അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. പങ്കാളികളുമായി ചേര്‍ന്ന് മൈന്‍ഡ്എസ്‌കേപ്സ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ക്യൂറേറ്റഡ് സെഷനുകള്‍ മുഖേന ഈ സംരംഭങ്ങള്‍ക്ക് തങ്ങളുടെ ആശയം അവതരിപ്പിക്കാം.

ഇതുവഴി ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പകളും ഗ്രാന്റുകളും സ്വീകരിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ആവശ്യമായ വിഭവങ്ങളും സഹായങ്ങളും പിന്തുണയും ഇതുവഴി ലഭിക്കുന്നു.

“അവസരങ്ങളെ ഉപയോഗപ്പെടുത്താനും വളരാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന നൂതന സേവനങ്ങള്‍ നല്‍കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് സ്റ്റാര്‍ട്ടപ്പ് ടിഎന്നുമായുള്ള ഈ പങ്കാളിത്തം,” ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഈ പങ്കാളിത്തം സഹായിക്കും.

എല്ലാ മേഖലകളിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top