ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

കഴിഞ്ഞ സാമ്പത്തികവർഷം എഫ്‍ഡിഐ 16% ഇടിഞ്ഞു

മുംബൈ: ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കാരണം, മൊത്ത വിദേശ നിക്ഷേപം (എഫ്‌ഡിഐ) 2022-23ൽ വാർഷിക അടിസ്ഥാനത്തിൽ 16.3% ഇടിഞ്ഞ് 71 ബില്യൺ ഡോളറിലെത്തിയെന്ന് ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് എഫ്‍ഡിഐ വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് പ്രകടമാക്കുന്നത്. 2021-22ല്‍ 81.97 ബില്യൺ ഡോളറിന്‍റെ എഫ്‍ഡിഐ ആണ് ഇന്ത്യയിലേക്കെത്തിയത്. 2019-20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയായിരുന്നു ഇത്.

ഇതിനു മുമ്പ് 2012-13ലാണ് രാജ്യത്തിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നത്. അന്ന് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26% ഇടിവോടെ 34.298 ബില്യൺ ഡോളര്‍ ഗ്രോസ് എഫ്‍ഡിഐ ആണ് രേഖപ്പെടുത്തിയിരുന്നത്.

നെറ്റ് എഫ്‍ഡിഐ മുന്‍ വര്‍ഷത്തെ 38.6 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2022-23ൽ ഏകദേശം 27 ശതമാനം കുറഞ്ഞ് 28 ബില്യൺ ഡോളറിലേക്ക് എത്തി. പ്രധാനമായും മൊത്തത്തിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്ക് പരിമിതപ്പെട്ടതും പല നിക്ഷേപങ്ങളും അവയുടെ ഉറവിടങ്ങളായ വിപണികളിലേക്ക് തിരികെപ്പോയതും ഇതിന് കാരണമായി.

മാനുഫാക്ചറിംഗ്, കമ്പ്യൂട്ടർ സേവനങ്ങൾ, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും വലിയ ഇടിവ് എഫ്‍ഡിഐ വരവില്‍ രേഖപ്പെടുത്തിയത്. മൊത്തം നിക്ഷേപ വരവിലെ ഇടിവില്‍ പ്രധാന പങ്കുവഹിച്ചത് യുഎസ്, സ്വിറ്റ്സർലൻഡ്, മൗറീഷ്യസ് എന്നീ രാഷ്ട്രങ്ങളാണ്.

2022-ൽ സെമികണ്ടക്റ്റര്‍ വ്യവസായത്തിൽ ലഭിച്ച എഫ്‌ഡിഐ-യുടെ (26.2 ബില്യൺ ഡോളർ) കാര്യത്തില്‍ ഇന്ത്യ യുഎസിന് മാത്രം പുറകില്‍ രണ്ടാം സ്ഥാനത്താണെന്ന് ‘എഫ്‍ഡിഐ ഇന്റലിജൻസിനെ’ ഉദ്ധരിച്ച് ബുള്ളറ്റിൻ പറയുന്നു.

ചിപ്പ് വ്യവസായം വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് അനുസൃതമായി വലിയ തോതില്‍ എഫ്‍ഡിഐ ഈ മേഖലയില്‍ എത്തുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) ഏപ്രിലിൽ ആഭ്യന്തര മൂലധന വിപണികളിൽ അറ്റ വാങ്ങലുകാരായിരുന്നു.

ഇക്വിറ്റി വിഭാഗത്തിൽ 1.9 ബില്യൺ യുഎസ് ഡോളറിന്‍റെയും ഡെറ്റ് വിഭാഗത്തില്‍ 0.2 ബില്യൺ യുഎസ് ഡോളറിന്‍റെയും നിക്ഷേപം ഏപ്രിലില്‍ എഫ്‍പിഐകള്‍ നടത്തി.

X
Top