നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

രണ്ടാം പാദത്തിൽ എഫ്‌സി‌എല്ലിന്റെ മൊത്തം കുടിശ്ശിക 70 കോടി രൂപ

മുംബൈ: ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ, ലിസ്‌റ്റ് ചെയ്യാത്ത ഡെറ്റ് സെക്യൂരിറ്റികൾ തുടങ്ങിയവയിൽ നിന്നുള്ള വായ്‌പകളുടെ തിരിച്ചടവ്, പലിശ അടയ്ക്കൽ എന്നിവയിലുള്ള മൊത്തം കുടിശ്ശിക 70 കോടി രൂപയാണെന്ന് ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ് (എഫ്‌സി‌എൽ) ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ എഫ്‌എംസിജി വിഭാഗമായ എഫ്‌സിഎൽ, സെപ്‌റ്റംബർ പാദത്തിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ലോണുകളിലും റിവോൾവിംഗ് സൗകര്യങ്ങളായ ക്യാഷ് ക്രെഡിറ്റിലും 18.14 കോടി രൂപ കുടിശ്ശിക വരുത്തി. കൂടാതെ ഈ പാദത്തിൽ എൻസിആർപിഎസ് കുടിശ്ശിക 51.85 കോടി രൂപയാണെന്ന് എഫ്‌സി‌എൽ അറിയിച്ചു.

ഹ്രസ്വകാല, ദീർഘകാല കടങ്ങൾ ഉൾപ്പെടെ 436.07 കോടി രൂപയാണ് ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡിന്റെ മൊത്തം സാമ്പത്തിക കടബാധ്യത. ഇതിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള 253.90 കോടി രൂപയും എൻസിഡികളിൽ നിന്നും എൻസിആർപിഎസിൽ നിന്നുമുള്ള 182.17 കോടി രൂപയും ഉൾപ്പെടുന്നു.

എഫ്‌എംസിജി ഭക്ഷണവും സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളും നിർമ്മിക്കുകയും ബ്രാൻഡിംഗ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബിസിനസ്സിലാണ് എഫ്‌സിഎൽ ഏർപ്പെട്ടിരിക്കുന്നത്.

X
Top