പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

ഫാം ടു പ്ലേറ്റ് സംവിധാനമൊരുക്കാൻ സർക്കാർ

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കി വരുന്ന കൃഷിയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പച്ചക്കറി കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉത്പ്പന്നങ്ങൾ വിപണനം ചെയുന്നതിനായി ഫാം ടു പ്ലേറ്റ് സംവിധാനം നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പച്ചക്കറി മില്ലറ്റ്  കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിങ്ങം ഒന്ന് മുതൽ  എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങൾ ഉപയോഗിച്ച്  ഫാം ടു പ്ലേറ്റ് സംവിധാനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കൃഷിയിടത്തിൽ നിന്ന്  നേരിട്ട് അടുക്കളയിലേക്ക് പച്ചക്കറികൾ എത്തിയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സംഭരണത്തിനായി വാഹനങ്ങൾ സജ്ജമാകും. ഫ്ലാറ്റുകൾ, റെസിഡൻഷ്യൽ ഏരിയ, യൂണിവേഴ്സിറ്റി, സർക്കാർ ഓഫീസുകൾ എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളിൽ  എല്ലാ ദിവസവും നിശ്ചിത സമയം  പച്ചക്കറി എത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സംസ്കരണത്തിനായി കുന്നുകരയിൽ 37 അര ഏക്കറിൽ കിൻഫ്രയുടെ പുതിയ ഭക്ഷ്യസംസ്കരണ പാർക്ക് ആരംഭിക്കും. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പ്പാദനവും നടക്കും.

പച്ചക്കറികളുടെ തറവിലയെക്കാൾ താഴെ പോകുന്ന സാഹചര്യങ്ങളിൽ ഫ്ലിപ്കാർട്ട് തറവിലയിൽ ഉത്പ്പന്നങ്ങൾ സംഭരിക്കുമെന്നും ഇതിലൂടെ കർഷകരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയെ ഒരു കാർഷിക സ്വാശ്രയ മണ്ഡലമാക്കി ഭക്ഷ്യ പരമാധികാരം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ മുഴുവൻ പച്ചക്കറി മില്ലറ്റ് കർഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, അതിൽ നിന്നും മണ്ഡലതല സബ് കമ്മിറ്റിയ്ക്ക് രൂപം നല്കി ഉത്പാദനം വിപണനം കൂടാതെ കൃഷി അനുബന്ധ ഘടകങ്ങൾ ഉപസമിതികൾക്ക് നിർവഹിക്കാൻ പ്രാപ്തമാക്കുകയാണ് സംഗമങ്ങളിലൂടെ ലക്ഷ്യമാകുന്നത്.

X
Top