
മുംബൈ: നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 4.47 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 688 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ. വിദേശ കറന്‍സി ആസ്തികളിലും സ്വര്‍ണ ശേഖരത്തിലും ഉണ്ടായ ഇടിവാണ് ഇതിന് കാരണമെന്ന് ആര്‍ബിഐയുടെ ‘വാരാന്ത്യ സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ്’ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദേശ നാണ്യകരുതൽ ശേഖരം പ്രധാനമായും താഴേക്കുള്ള പ്രവണതയിലാണ്. സ്വര്‍ണ ശേഖരത്തിലും ഇടിവുണ്ട്. 260 കോടി ഡോളറാണ് വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞത്. വിദേശ ആസ്തികളിലും ഇടിവുണ്ട്.
ആഴ്ചയില്‍ 160 കോടി ഡോളര്‍ കുറഞ്ഞ് 560 ബില്യണ്‍ ഡോളറിലെത്തി. 2024 സെപ്റ്റംബറില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 705 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയുടെ കരുതല്‍ ധനം 23 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.7 ബില്യണ്‍ ഡോളറിലെത്തി.
മൊത്തത്തില്‍, ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം ആരോഗ്യകരമാണെന്നാണ് ആർബിഐ നിരീക്ഷണം.






