സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

ഡിസ്‌ക്കൗണ്ട് ബ്രോക്കറേജ് ക്ലയിന്റ് ഇടിവ് കുത്തനെ കുറഞ്ഞു

മുംബൈ: ഡിസ്‌ക്കൗണ്ട് ബ്രോക്കറേജ് ക്ലയ്ന്റ്‌ കൊഴിഞ്ഞുപോക്ക് ഒക്ടോബറില്‍ കുത്തനെ കുറഞ്ഞു. സ്‌റ്റോക്ക് ബ്രോക്കര്‍മാരിലെ ക്ലയ്ന്റുകളുടെ എണ്ണത്തിലെ ഇടിവ് ഒക്ടോബറില്‍ 57650 എണ്ണമാണ്. സെപ്തംബറില്‍ ഇത് 8.88 ലക്ഷവും ഓഗസ്റ്റില്‍ 9.72 ലക്ഷവും ജൂലൈയില്‍ 7.22 ലക്ഷവുമായിരുന്നു.

ജൂണ്‍പാദത്തില്‍ മൊത്തം 13.13 ലക്ഷം കുറവും മാര്‍ച്ച് പാദത്തില്‍ 9.63 ലക്ഷവും കുറവ് അനുഭവപ്പെട്ടപ്പോള്‍ നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 50 ലക്ഷം സജീവ നിക്ഷേപകര്‍ പിന്‍വാങ്ങി. നിലവിലെ മൊത്തം സജീവ അക്കൗണ്ടുകളുടെ എണ്ണം 4.53 കോടി ആണ്. ഡിസംബറില്‍ 2024 ല്‍ 5.02 കോടി എണ്ണമുണ്ടായിരുന്ന സ്ഥാനത്താണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമായ ഗ്രോവ് ഒക്ടോബറില്‍ 1.38 അക്കൗണ്ടുകളും പേടിഎംമണി 29935 എണ്ണവും എസ്ബിഐക്യാപ് സെക്യൂരിറ്റീസ് 25235 എണ്ണവും ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് സെക്യൂരിറ്റീസ്, മണിവൈസ് ഫിന്‍വെസ്റ്റ് എന്നിവ യഥാക്രമം 13,000,10500,6750 എന്നിങ്ങനെയും കൂട്ടിച്ചേര്‍ത്തു. ഗ്രോവിന് ജനുവരി-സെപ്തംബര്‍ കാലയളവില്‍ 12.5 ലക്ഷം പേരെ നഷ്ടമായിരുന്നു.

ഇന്ത്യന്‍ വിപണികളുടെ മെച്ചപ്പെട്ട പ്രകടനമാണ് നിക്ഷേപകരെ പിടിച്ചു നിര്‍ത്തുന്നത്. സെന്‍സെക്‌സും നിഫ്റ്റിയും 3 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 4 ശതമാനം, 3 ശതമാനം എന്നിങ്ങനെയും ഒക്ടോബറില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) നിരവധി മാസത്തെ വില്‍പനയ്ക്ക് ശേഷം 1.6 ബില്യണ്‍ ഡോളറിന്റെ അറ്റ നിക്ഷേപകരായി.

ക്ലയ്ന്റുകളെ നഷ്ടപ്പെട്ടവരില്‍ സെരോദയും അപ്‌സ്റ്റോക്ക്‌സും എയ്ഞ്ചല്‍ വണ്ണും മുന്നില്‍ നിന്നു. യഥാക്രമം 62225 ,58800,34638 അക്കൗണ്ടുകളാണ് ഇവയില്‍ അവസാനിപ്പിച്ചത്. മറ്റ് ബ്രോക്കറേജുകളായ മിറെ അസറ്റ് ക്യാപിറ്റല്‍, കൊടക് സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ഫോണ്‍പെ വെല്‍ത്ത്, ഇന്‍ഡ് സ്റ്റോക്ക്‌സ്, ഷെയര്‍ഖാന്‍, മോതിലാല്‍ ഓസ്വാള്‍ എന്നിവയ്ക്കും ക്ലയ്ന്റുകളെ നഷ്ടപ്പെട്ടു.

X
Top