കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആഗോള പ്രവണതകളും ക്രൂഡ് ഓയില്‍ വിലയും ഈയാഴ്ചയും വിപണിയെ സ്വാധീനിക്കും

മുംബൈ: എന്നിവ ഈ ആഴ്ചയും ഓഹരി വിപണിയുടെ പ്രകടനം ഈയാഴ്ചയും ആഗോള പ്രവണതകള്‍, ക്രൂഡ് ഓയില്‍ വില, വിദേശ സ്ഥാപന നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ഷെഡ്യൂള്‍ ചെയ്ത പ്രതിമാസ ഡെറിവേറ്റീവുകള്‍ കാലഹരണപ്പെടുന്നതിനാല്‍ ബെഞ്ച്മാര്‍ക്ക് സൂചികകളള്‍ ചാഞ്ചാട്ടം നേരിടാനിടയുണ്ട്. കൂടാതെ, രൂപയുടെ വിലയിലുണ്ടാകുന്ന മാറ്റവും മണ്‍സൂണിന്റെ പുരോഗതിയും നിക്ഷേപകരെ സ്വാധീനിക്കും.
‘ആഗോള വിപണികളിലെ വീണ്ടെടുപ്പും ചരക്ക് വിലയിലെ കുറവും കാരണം ഇന്ത്യന്‍ വിപണികള്‍ക്ക് താഴ്ന്ന നിലകളില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞു.വീണ്ടെടുക്കല്‍ ഈയാഴ്ചയും തുടര്‍ന്നേക്കാം. വരും ദിവസങ്ങളില്‍ മാന്യമായ റാലി പ്രതീക്ഷിക്കാം,’ സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു. എഫ് ആന്‍ഡ് ഒ കാലഹരണപ്പെടുന്നതിന് പുറമെ, പ്രതിമാസ വാഹന വില്‍പ്പന കണക്കുകളും മണ്‍സൂണിന്റെ വികാസവും പ്രധാന ഉത്തേജകങ്ങളാകും, മീന പറഞ്ഞു. ക്രൂഡ് ഓയില്‍, രൂപ, എഫ്‌ഐഐകളുടെ നീക്കം എന്നിവ മറ്റ് പ്രധാന ഘടകങ്ങളായിരിക്കും.
‘ജൂണ്‍ മാസത്തെ ഡെറിവേറ്റീവ് കരാറുകള്‍ കാലഹരണപ്പെടുന്നത് കാരണം, ഈ ആഴ്ചയും ഉയര്‍ന്ന നിലയില്‍ ചാഞ്ചാട്ടം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിന്റെ റിസര്‍ച്ച് വിപി അജിത് മിശ്ര പറഞ്ഞു.കൂടാതെ, ആഗോള സൂചികകളുടെ പ്രകടനം, പ്രത്യേകിച്ച് യുഎസ് വിപണികള്‍, ക്രൂഡ് വില, മണ്‍സൂണ്‍ പുരോഗതി മുതലായവയും റഡാറില്‍ നില്‍ക്കും. ഈ ആഴ്ച ഒരു പുതിയ മാസത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു, അതിനാല്‍ ജൂലൈ 1 മുതല്‍ വാഹനവില്‍പ്പന കണക്കുകളും ഒഴുകാന്‍ തുടങ്ങും,’ മിശ്ര കൂട്ടിച്ചേര്‍ത്തു.

X
Top