നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

50 കോടി സമാഹരിച്ച്‌ ഫേബിൾ സ്ട്രീറ്റ് ലൈഫ്‌സ്റ്റൈൽ

ന്യൂഡൽഹി: നിലവിലുള്ള നിക്ഷേപകനായ ഫയർസൈഡ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 50 കോടി രൂപ സമാഹരിച്ച്‌ ഉപഭോക്തൃ കമ്പനിയായ ഫേബിൾ സ്ട്രീറ്റ് ലൈഫ് സ്റ്റൈൽ സൊല്യൂഷൻസ് . വെസ്റ്റേൺ വെയർ ബ്രാൻഡുകളായ എഫ്എസ് ലൈഫ്, ഫേബിൾസ്ട്രീറ്റ്, മാരിഗോൾഡ്, മൈക്കോട്ടോ എന്നിവയുടെ ഉടമസ്ഥരാണ് കമ്പനി.

ഗസൽ അലഗ്, ദി മോംസ് കമ്പനിയുടെ സ്ഥാപകയായ മാലിക സദാനി, ഓഫ് ബിസിനസ്സ് സഹസ്ഥാപക രുചി കൽറ, കാർസ്24-ന്റെ സഹസ്ഥാപകരായ മെഹുൽ അഗർവാൾ, വിക്രം ചോപ്ര എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

2016ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ മൂന്നാമത്തെ ധന സമാഹരണമാണിത്. നിലവിലെ ബ്രാൻഡുകൾ വർധിപ്പിക്കാനും പുതിയ ബ്രാൻഡുകൾ ആരംഭിക്കാനും ഈ സമാഹരിച്ച മൂലധനം ഉപയോഗിക്കുമെന്ന് സ്റ്റാർട്ടപ്പ് അറിയിച്ചു.

ആയുഷി ഗുഡ്‌വാനി 2016-ൽ സ്ഥാപിച്ച ഈ കമ്പനി ഒരു പ്രീമിയം വർക്ക്-വെയർ ബ്രാൻഡായി ആണ് അതിന്റെ പ്രവർത്തനം ആരംഭിച്ചത്. ഡെൽഹി, മുംബൈ, ബെംഗളൂരു എന്നി നഗരങ്ങളാണ് കമ്പനിയുടെ വിൽപ്പനയുടെ 55% സംഭാവന ചെയ്യുന്നത്.

X
Top