എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ദക്ഷിണേഷ്യയിലേക്കുള്ള കയറ്റുമതിയിൽ തളർച്ച

കൊച്ചി: ഇന്ത്യയിൽ നിന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വൻ കുറവ്. മുഖ്യമായും ബംഗ്ളാദേശും നേപ്പാളും വാങ്ങൽ കുറച്ചതാണ് തിരിച്ചടി.

ഈ രാജ്യങ്ങൾ വിദേശ നാണയശേഖരത്തിൽ വൻ ഇടിവ് നേരിടുന്നുണ്ട്. പ്രതിസന്ധി തരണം ചെയ്യാനായി ഇവ ഇറക്കുമതി നിയന്ത്രിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി താഴ്‌ന്നത്.

നടപ്പുവർഷം ആഗസ്‌റ്റ് വരെ കയറ്റുമതി 10.7 ശതമാനം കുറഞ്ഞ് 1,190 കോടി ഡോളറാണ്. ആഗസ്‌റ്റിൽ മാത്രം കയറ്റുമതി 10.5 ശതമാനം കുറഞ്ഞ് 210 കോടി ഡോളറിലെത്തി. ഇന്ത്യയ്ക്ക് പുറമേ ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവയാണ് ദക്ഷിണേഷ്യയിലുള്ളത്. ഇതിൽ പാകിസ്ഥാൻ ഒഴികെയുള്ളവയുടെ ഉത്‌പന്ന ഇറക്കുമതിയുടെ മുഖ്യ സ്രോതസാണ് ഇന്ത്യ.

ആഗസ്‌റ്റിൽ ഇന്ത്യയുടെ മൊത്തം വാണിജ്യ കയറ്റുമതി 10.6 ശതമാനം ഉയർന്ന് 3,690 കോടി ഡോളറാണ്. നടപ്പുവർഷത്തെ ആദ്യ 5 മാസക്കാലത്ത് 19,640 കോടി ഡോളറാണ് കയറ്റുമതി; വർദ്ധന 19.5 ശതമാനം.

അയൽപ്പക്കത്തേക്കുള്ള കയറ്റുമതി

(വളർച്ചയും തളർച്ചയും കഴിഞ്ഞമാസം)

 ബംഗ്ലാദേശ് : -22.7%
 നേപ്പാൾ : -11.3%
 പാകിസ്ഥാൻ : +35.9%
 ശ്രീലങ്ക : +39%

X
Top