
മുംബൈ: നിരവധി ഘടകങ്ങളാണ് ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ അഞ്ചാം പ്രതിമാസ നേട്ടത്തിലേയ്ക്ക് നയിച്ചത്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുമെന്ന് വിദഗ്ധര്‍ കരുതുന്നു.ആഗോള കേന്ദ്രബാങ്കുകള്‍ കടുത്ത നിലപാട് കൈക്കൊള്ളുന്നതാണ് കാരണം.
മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഉയരുന്നത് സാമ്പത്തിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചേയ്ക്കാം. പണപ്പെരുപ്പ ഉയര്‍ച്ചയും ചില ബ്ലൂ ചിപ്പ് സ്ഥാപനങ്ങളുടെ മോശം ഒന്നാംപാദ പ്രകടനവും ഭീഷണിയാണ്. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) നിക്ഷേപം പിന്‍വലിക്കുമെന്ന് അനലിസ്റ്റുകള്‍ കരുതുന്നു.
ഓട്ടോ, പിഎംഐ ഡാറ്റ ഉള്‍പ്പെടെ നിരവധി പ്രധാന പ്രതിമാസ കണക്കുകള്‍ക്ക് ആകാംക്ഷ പൂര്‍വ്വം കാത്തിരിക്കുകയാണ് വിപണി.കൂടാതെ, ജൂലൈയിലെ ഉപഭോക്തൃ വില പണപ്പെരുപ്പ കണക്കുകള്‍ നിര്‍ണ്ണായകമാകും. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ജൂലൈയില്‍ പണപ്പെരുപ്പം 6 ശതമാനം കവിയും.
മാത്രമല്ല,വരും പാദത്തില്‍ വില സമ്മര്‍ദ്ദം തുടരുകയും ചെയ്യും. ഓഗസ്റ്റിലും പണപ്പെരുപ്പം ആറ് ശതമാനത്തിനടുത്ത് തുടരുമെന്നാണ് പ്രവചനം.






