കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയുള്‍പ്പടെയുള്ള വിപണികളിലേക്ക് മടങ്ങാന്‍ വിദേശ നിക്ഷേപകരെ ആഹ്വാനം ചെയ്ത് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പടെയുള്ള വളര്‍ന്നുവരുന്ന വിപണികള്‍ (Emerging Markets) നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിദേശ നിക്ഷേപകരുടെ കൂടുമാറ്റം. മെയ് മാസത്തില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത് 6400 കോടി രൂപയാണ്. ഇതോടെ വിപണികള്‍ തകര്‍ച്ചയിലായി.
ഫെഡറല്‍ നിരക്ക് വര്‍ദ്ധന,വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം ചൈനയിലെ പകര്‍ച്ചവ്യാധികള്‍, ഉക്രൈയ്‌നിലെ യുദ്ധം എന്നിവയാണ് വിദേശ നിക്ഷേപകരെ അകറ്റുന്നത്.
എംഎസ്‌സിഐ ഇന്‍കോര്‍പ്പറേറ്റിന്റെ തരംതിരിവനുസരിച്ച് വികസിക്കുന്ന വിപണികളായി പരിഗണിക്കപ്പെടുന്ന 24 രാജ്യങ്ങളുടെ സംയുക്ത ഇക്വിറ്റി മൂല്യം 2021 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 4 ട്രില്യണ്‍ ഡോളര്‍ കുറഞ്ഞു. പ്രാദേശിക ബോണ്ടുകള്‍ക്കും അവരുടെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ വീതം നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എമേര്‍ജിംഗ് വിപണികളിലേയ്ക്ക് തിരിച്ചുപോകാന്‍ സമയമായെന്ന് വിദേശ നിക്ഷേപകരെ ഓര്‍മ്മിപ്പിക്കുകയാണ് ഒരു ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട്. വന്‍ നഷ്ടം നേരിടുന്ന വളര്‍ന്നുവരുന്ന വിപണികള്‍ ധീരരായ നിക്ഷേപകര്‍ക്ക് വന്‍ അവസരമാണൊരുക്കുന്നതെന്ന് അനലിസ്റ്റുകളെ ഉദ്ദരിച്ച് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പറഞ്ഞു. 15 മാസമാസമായി മൂലധന ശോഷണം നേരിടുന്ന ഇത്തരം വിപണികളില്‍ ഓഹരികള്‍ വളരെ താണ നിരക്കിലാണുള്ളത്. അതുകൊണ്ടുതന്നെ ഇത് വാങ്ങാന്‍ പറ്റിയ സമയവുമാണ്.
എന്നാല്‍ ജാഗ്രതയോടെ ചെറിയ തോതില്‍ വേണം നിക്ഷേപം നടത്താന്‍, അനലിസ്റ്റുകള്‍ ഓര്‍മ്മിപ്പിച്ചു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മന്ദഗതിയിലാകുകയോ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തുകയോ ചെയ്താല്‍ ഓഹരികള്‍ വീണ്ടും കൂപ്പുകുത്തുമെന്നതിനാലാണ് ജാഗ്രത വേണമെന്ന് പറയുന്നത്. ‘എമര്‍ജിംഗ്മാര്‍ക്കറ്റ് അസറ്റ് ക്ലാസിലെ ഞങ്ങളുടെ ബെയറിഷ്‌നസ് ഞങ്ങള്‍ കുറച്ചു. അടിസ്ഥാനകാര്യങ്ങള്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ ഓഹരിവില കുറഞ്ഞാണിരിക്കുന്നത്. സാങ്കേതിക വിലയിരുത്തല്‍ വാങ്ങലിന് അനുകൂലമാണ് താനും. ഇത് അപകടസാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാക്കുന്നു’,ലണ്ടനിലെ ഫിഡിലിറ്റി ഇന്റര്‍നാഷണലിലെ പണ വിദഗ്ധന്‍ പോള്‍ ഗ്രീര്‍ പറഞ്ഞു.
എമേര്‍ജിംഗ് മാര്‍ക്കറ്റിലെ ബോണ്ടുകളില്‍ നിക്ഷേപം നടത്തേണ്ടത് ട്രഷറി ബോണ്ടുകളില്‍ നടത്തേണ്ടതിനേക്കാള്‍ അനിവാര്യമാണെന്ന് ജെപി മോര്‍ഗന്‍ ആന്റ് ചെയ്‌സ് പറയുന്നു. വിവേകശാലികളായ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വന്‍ സാധ്യതയാണ് വളര്‍ന്നുവരുന്ന വിപണികള്‍ തുറന്നുതരുന്നതെന്ന് മുതിര്‍ന്ന മാര്‍ക്കറ്റ് അനലിസ്റ്റ് ജെന്നിഫര്‍ കുസുമയും ബ്ലുംബര്‍ഗിനോട് പറഞ്ഞു. പ്രാദേശിക ബോണ്ട്-കറന്‍സി വിപണികളും സമാന അവസരങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
5 ട്രില്യണ്‍ ഡോളറോളം വരുന്ന നഷ്ടത്തിന്റെ കണക്കുകളാണ് വികസ്വര വിപണികള്‍ക്ക് നിലവില്‍ പറയാനുള്ളത്. 17 വര്‍ഷത്തെ ശരാശരി മൂല്യത്തേക്കാള്‍ താഴെയാണ് ഇത്തരം വിപണിയില്‍ ഓഹരികളുള്ളത് താനും. 2008ലെ പ്രതിസന്ധിക്ക് ശേഷം ലോക്കല്‍കറന്‍സി ബോണ്ട് യീല്‍ഡ് പരിധിയില്‍ കവിഞ്ഞ് ഉയരുകയും ചെയ്തു.

X
Top