
മുംബൈ: എഫ്ആന്റ്ഒ കരാറുകള്‍ പ്രതിമാസാടിസ്ഥാനത്തില്‍ മതിയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍. ഇക്കാര്യമാവശ്യപ്പെട്ട് അവര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യെ സമീപിച്ചു. പ്രതിവാര എഫ്ആന്റ്ഒ സെഗ്മന്റുകള്‍ ഹെഡ്ജിംഗ് ലക്ഷ്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാലാണിത്.
കൂടാതെ പ്രതിവാരമുള്ള സെഗ്മന്റുകളില്‍ കൃത്രിമത്വ സാധ്യത കൂടുതലാണ്. ഇത് ചില്ലറ നിക്ഷേപകരെ ബാധിക്കുന്നു. ബിഎസ്ഇ ഓഹരികള്‍ 7.5 ശതമാനവും എയ്ഞ്ചല്‍ വണ്‍ 6.4 ശതമാനവും വ്യാഴാഴ്ച ഇടിഞ്ഞു. എംസിഎക്‌സ്, മോതിലാല്‍ ഓസ്വാള്‍ എന്നിവ യഥാക്രമം 3.6 ശതമാനവും 1.4 ശതമാനവുമാണ് പൊഴിച്ചത്.
എഫ് & ഒ വ്യാപാരം നടത്തുന്ന വ്യക്തിഗത നിക്ഷേപകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞുവെന്ന് സെബി കണ്ടെത്തിയിരുന്നു.
മാത്രമല്ല, വ്യക്തിഗത വ്യാപാരികളുടെ അറ്റ നഷ്ടം 2025 സാമ്പത്തിക വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധിച്ച് 1,05,603 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 74,812 കോടി രൂപ മാത്രമായിരുന്നു.