തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

2022ല്‍ മൂന്നിലൊന്ന്‌ എസ്‌എംഇ ഐപിഒകള്‍ ഇരട്ടിയിലേറെ നേട്ടം നല്‍കി

2022ല്‍ മുന്‍നിര ഐപിഒകള്‍ നിക്ഷേപകര്‍ക്ക്‌ ചെറിയ നേട്ടം മാത്രം നല്‍കിയപ്പോള്‍ എസ്‌എംഇ ഐപിഒകളില്‍ മൂന്നിലൊന്നും രണ്ട്‌ മടങ്ങിലേറെ ലാഭം സമ്മാനിച്ചു. 105 എസ്‌എംഇ ഐപിഒകളില്‍ 32ഉം നിക്ഷേപകര്‍ക്ക്‌ ഇരട്ടിയിലേറെ നേട്ടമാണ്‌ നല്‍കിയത്‌.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂള്‍ കപ്‌സ്‌ എന്ന കമ്പനിയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്‌. ഈ ഓഹരിയുടെ വില ലിസ്റ്റിംഗിനു ശേഷം 862 ശതമാനം നേട്ടം നല്‍കി.

വരേനിയം ക്ലൗഡ്‌, രചന ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, എംപിരീയന്‍ കാഷ്യുസ്‌, റെഹ്‌തന്‍ ടിഎംടി, കണ്‍ടെയ്‌നര്‍ ടെക്‌, ജയ്‌ ജയറാം ടെക്‌ എന്നീ ഓഹരികള്‍ 500 ശതമാനത്തിലേറെ നേട്ടമാണ്‌ നല്‍കിയത്‌.

പ്രശസ്‌ത നിക്ഷേപകനായ ശങ്കര്‍ ശര്‍മ, ബോളിവുഡ്‌ താരങ്ങളായ ആമിര്‍ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ നിക്ഷേപം നടത്തിയിട്ടുള്ള ഡ്രോണ്‍ ആചാര്യ ഏരിയല്‍ എന്ന ഓഹരി ഡിസംബര്‍ 23ന്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 200 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌. ഈ ഓഹരി ഓരോ ദിവസവും അഞ്ച്‌ ശതമാനം അപ്പര്‍ സര്‍ക്യൂട്ട്‌ ഭേദിച്ചുകൊണ്ടിരിക്കുകയാണ്‌.

അതേസമയം 2022ല്‍ മുന്‍നിര കമ്പനികളുടെ ഐപിഒകളില്‍ മൂന്നെണ്ണം (അദാനി വില്‍മാര്‍, ഹരിഓം പൈപ്‌ ഇന്റസ്‌ട്രീസ്‌, വീനസ്‌ പൈപ്‌സ്‌ ആന്റ്‌ ട്യൂബ്‌സ്‌) മാത്രമാണ്‌ നൂറ്‌ ശതമാനത്തിലേറെ നേട്ടം നല്‍കിയത്‌.

X
Top