ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യയുടെ ഓഹരി വിൽക്കാൻ എവർസ്റ്റോൺ ക്യാപിറ്റൽ

മുംബൈ: ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ബർഗർ കിംഗിന്റെ മാസ്റ്റർ ഫ്രാഞ്ചൈസിയായ റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ ലിമിറ്റഡിലെ 314 മില്യൺ ഡോളറിന്റെ ഓഹരി വിൽക്കാൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എവർസ്റ്റോൺ ക്യാപിറ്റൽ ആലോചിക്കുന്നതായി രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സിംഗപ്പൂർ ആസ്ഥാനമായുള്ള പിഇ സ്ഥാപനം വിൽപന പ്രക്രിയക്കായി ഒരു ഉപദേശകനുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എവർസ്റ്റോൺ ക്യാപിറ്റൽ അതിന്റെ നിക്ഷേപ വാഹനമായ ക്യുഎസ്ആർ ഏഷ്യ പിടിഇ ലിമിറ്റഡ് വഴി റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യയുടെ 40.9% ഓഹരി കൈവശംവച്ചിട്ടുള്ളതായി റീഫിനിറ്റിവ് ഡാറ്റ കാണിക്കുന്നു.

അതേസമയം എവർസ്റ്റോൺ ക്യാപിറ്റൽ ഈ മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല. റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യയുടെ നിലവിലെ വിപണി മൂല്യം 768 മില്യൺ ഡോളറാണ്. ഇന്ത്യയിൽ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സാന്നിധ്യം വികസിപ്പിക്കുന്നതിനായി എവർസ്റ്റോണും ബർഗർ കിംഗ് വേൾഡ് വൈഡ് ഇങ്കും ചേർന്ന് രൂപീകരിച്ച പങ്കാളിത്തത്തെ തുടർന്നാണ് മുമ്പ് ബർഗർ കിംഗ് ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ 2013 ൽ രൂപീകരിച്ചത്.

7 ബില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന എവർസ്റ്റോൺ ഗ്രൂപ്പിന്റെ സ്വകാര്യ ഇക്വിറ്റി വിഭാഗമാണ് എവർസ്റ്റോൺ ക്യാപിറ്റൽ. എന്നാൽ മുംബൈ ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യയ്ക്ക് ഇന്ത്യയിലും ഇന്തോനേഷ്യയിലും ബർഗർ കിംഗിന്റെ എക്‌സ്‌ക്ലൂസീവ് നാഷണൽ മാസ്റ്റർ ഫ്രാഞ്ചൈസി ഉണ്ട്.

X
Top