അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ചൈന- യൂറോപ്യൻ യൂണിയൻ ബന്ധം ഉലയുന്നു; യൂറോപ്പിൽ നിന്നുള്ള മദ്യം ഇറക്കുമതിക്ക് തീരുവ ചുമത്തി ചൈന

ബീജിങ്: ചൈനയിൽ നിർമിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് ഭൂരിഭാഗം യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തീരുവ ചുമത്തിയതിന് പിന്നാലെ, യൂറോപ്പിൽനിന്നുള്ള മദ്യത്തിന് (ബ്രാണ്ടി) 30 മുതൽ 39 ശതമാനം വരെ താൽക്കാലിക തീരുവ പ്രഖ്യാപിച്ച് ചൈനയുടെ തിരിച്ചടി.

യൂറോപ്യൻ രാജ്യങ്ങൾ തീരുവ പ്രഖ്യാപിച്ച് നാലുദിവസം കഴിഞ്ഞപ്പോഴാണ് ചൈനീസ് സർക്കാറിന്റെ പകരംവീട്ടൽ. ഈ മാസം അവസാനത്തോടെ യൂറോപ്പിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 35 ശതമാനം തീരുവ പ്രാബല്യത്തിൽ വരും.

യൂറോപ്യൻ യൂനിയൻ തീരുവ സംബന്ധിച്ച് പുനഃപരിശോധനക്ക് ഒരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

യൂറോപ്യൻ ബ്രാണ്ടിയുടെ വർധിച്ച ഇറക്കുമതി ആഭ്യന്തര ഉൽപാദകർക്ക് വൻ നഷ്ടമുണ്ടാക്കുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയം കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു.

X
Top