സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം നടത്തി ഇ​സാ​ഫ്

തൃ​​​ശൂ​​​ർ: ‘രാ​​​ജ്യ​​​ പു​​​രോ​​​ഗ​​​തി​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്രാ​​​ധാ​​​ന്യം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി ഇ​​​സാ​​​ഫ് സ്വാ​​​ശ്ര​​​യ മ​​​ൾ​​​ട്ടി​​​സ്റ്റേ​​​റ്റ് അ​​​ഗ്രോ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി 72-ാം ദേ​​​ശീ​​​യ സ​​​ഹ​​​ക​​​ര​​​ണ ​​​വാ​​​രാ​​​ഘോ​​​ഷം നടത്തി. മ​​​ണ്ണു​​​ത്തി കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് കേ​​​ന്ദ്ര സ​​​ഹ​​​ക​​​ര​​​ണ ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റും കോ-​​​ ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഇ​​​ല​​​ക്‌​​​ഷ​​​ൻ അ​​​തോ​​​റി​​​റ്റി മെമ്പ​​​റു​​​മാ​​​യ മോ​​​ണി​​​ക്ക ഖ​​​ന്ന ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​ഹ​​​ക​​​ര​​​ണ ​​​മേ​​​ഖല​​​യി​​​ൽ ഇ​​​സാ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മോ​​​ണി​​​ക്ക ഖ​​​ന്ന പ്ര​​​ശം​​​സി​​​ച്ചു. ഇ​​​സാ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സ​​​ലീ​​​ന ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ ഇ​​​സാ​​​ഫ് ഗ്രൂ​​​പ്പ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് സ്ഥാ​​​പ​​​ക​​​നും ഇ​​​സാ​​​ഫ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ പോ​​​ൾ തോ​​​മ​​​സ് മു​​​ഖ്യ ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ‘ആ​​​ത്മ​​​ നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത​​​ത്തി​​​ന് മാ​​​ർ​​​ഗ​​​ ദീ​​​പ​​​ങ്ങ​​​ളാ​​​യ സ​​​ഹ​​​ക​​​ര​​​ണ ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കാ​​​ർ​​​ഷി​​​ക​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫാ​​​ക്ക​​​ൽ​​​റ്റി ഡീ​​​ൻ ഡോ. ​​​ഇ ജി ​​​ര​​​ഞ്ജി​​​ത്ത് കു​​​മാ​​​ർ ക്ലാ​​​സ് ന​​​ട​​​ത്തി.

ഇ​​​സാ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സി​​​ഇ​​​ഒ ജോ​​​ർ​​​ജ് തോ​​​മ​​​സ്, ജി​​​ല്ലാ കോ -​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഹോ​​​സ്പി​​​റ്റ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി കെ പൊ​​​റി​​​ഞ്ചു, പാ​​​ണ​​​ഞ്ചേ​​​രി മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് കോ- ​​​ഓപ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​യ് കെ ​​​ദേ​​​വ​​​സി, പാ​​​ഡി ഫാം ​​​പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എം വി രാ​​​ജേ​​​ന്ദ്ര​​​ൻ, ഇ​​​സാ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജേ​​​ക്ക​​​ബ് സാ​​​മു​​​വ​​​ൽ, കം​​​പ്ല​​​യി​​​ന്‍റ് സ് ​​​ഓ​​​ഫീ​​​സ​​​ർ വി കെ ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ​​​ഹ​​​ക​​​ര​​​ണ ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ന​​​ട​​​ത്തി​​​യ ലേ​​​ഖ​​​ന ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​നം സെ​​​ഡാ​​​ർ റീ​​​ട്ടെ​​​യി​​​ൽ എം​​​ഡി അ​​​ലോ​​​ക് തോ​​​മ​​​സ് പോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

X
Top