നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തി ഇസാഫ് ബാങ്ക്

തൃശ്ശൂർ: വർധിച്ച് വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജീവനക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തി. ഹെഡ് ഓഫീസിൽ നടത്തിയ ചടങ്ങ് തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സി ജി ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു.

രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് എതിരെ നിതാന്ത ജാഗ്രത ആവശ്യമാണെന്നും വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഡോ. കെ പോൾ തോമസ് പറഞ്ഞു. രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ശാഖകളിൽ ഒരാഴ്ചയായി നടന്ന ബോധവത്കരണ പരിപാടികളിൽ ക്വിസ് മത്സരങ്ങൾ, അഴിമതി വിരുദ്ധ പ്രതിജ്ഞ, ഉപഭോക്തൃ സംഗമങ്ങൾ എന്നിവ നടത്തി. ബാങ്കിന്റെ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും തട്ടിപ്പ് സാധ്യതകൾ ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 8 ജീവനക്കാർക്ക് ‘വിജിലന്റ് വാരിയർ പുരസ്കാരം’ സമ്മാനിച്ചു.

എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ഹരി വെള്ളൂർ, ബോസ്കോ ജോസഫ്, സുദേവ് കുമാർ, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ഇന്റേണൽ വിജിലൻസ് ചീഫ് എം സി പോൾ, വിജിലൻസ് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ വിഎൻ എന്നിവർ സംസാരിച്ചു.

X
Top