യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ഇഎൻടി ഗ്ലോബലിന്റെ ഓഹരികൾ സ്വന്തമാക്കി ഇറോസ് ഇൻവെസ്റ്റ്‌മെന്റ്സ്

മുംബൈ: ഡിജിറ്റൽ റൈറ്റ്‌സ് മാനേജ്‌മെന്റ് കമ്പനിയായ ഇഎൻടി ഗ്ലോബലിന്റെ 90 ശതമാനം ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് ഏറ്റെടുത്ത് ഇറോസ് ഇൻവെസ്റ്റ്‌മെന്റ്സ്. ഇറോസ് മീഡിയ വേൾഡ്, ഇറോസ് നൗവ്, എക്സ്‌ഫിനിറ്റി മാസല്ലോ തുടങ്ങിയ വിനോദ, സാങ്കേതിക കമ്പനികളുടെ ഒരു പോർട്ട്‌ഫോളിയോ ആണ് ഇറോസ് ഇൻവെസ്റ്റ്‌മെന്റ്സ്.

ഈ ഏറ്റെടുക്കലിന് പുറമെ ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ L3COS-മായി സഹകരിച്ചതായും ഇറോസ് ഇൻവെസ്റ്റ്‌മെന്റ്സ് അറിയിച്ചു. ഈ പങ്കാളിത്തത്തിന് കീഴിൽ കമ്പനി ഫിയറ്റ്-ഓൺ-ചെയിൻ (FoC) എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം ആരംഭിക്കും. ഇത് സ്രഷ്‌ടാക്കളെയും ആരാധകരെയും വിവിധ ഡിജിറ്റൽ ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ട്രേഡ് ചെയ്യുന്നതിനും നേരിട്ട് സംവദിക്കാൻ അനുവദിക്കും.

അതേപോലെ ക്രിപ്‌റ്റോയെ ദൈനംദിന ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിനും ആഗോളതലത്തിലെ ഉപയോക്തൃ അടിത്തറ വർദ്ധിപ്പിക്കുന്നതിനും ഈ സഹകരണം കമ്പനിയെ സഹായിക്കും. കൂടാതെ സെലിബ്രിറ്റികൾക്കും സ്രഷ്‌ടാക്കൾക്കുമുള്ള നേറ്റീവ് മാർക്കറ്റ്‌പ്ലേസായ ക്ലോസ്ഡ് ലൂപ്പ് ഉടൻ സജീവമാകുമെന്ന് കമ്പനി അറിയിച്ചു.

X
Top