പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

സ്വിഗ്ഗി ഡെലിവറി ജീവനക്കാർ സമരം ശക്തമാക്കുന്നു

കൊച്ചി: അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികൾ സമരം കൂടുതൽ ശക്തമാക്കും. ഇന്നു രാവിലെ 10നു കോൺവന്റ് റോഡിലുള്ള സ്വിഗ്ഗി സോണൽ ഓഫിസിലേക്കു തൊഴിലാളികൾ മാർച്ച് നടത്തും.

എറണാകുളം, അങ്കമാലി, ഇടപ്പള്ളി, കാക്കനാട് സോണുകളിലെ തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നു പോലും പരിഗണിക്കാൻ സ്വിഗ്ഗി മാനേജ്മെന്റ് തയാറായില്ലെന്നു ഫുഡ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് വി.എസ്. സുനിൽകുമാർ പറഞ്ഞു.

4 കിലോമീറ്റർ പരിധിയിൽ നടത്തുന്ന ഡെലിവറിക്കു നൽകുന്ന കുറഞ്ഞ വേതനം ഉയർത്തണമെന്നതാണു തൊഴിലാളികളുടെ പ്രധാന ആവശ്യം.

ഉപഭോക്താക്കൾ ഓൺലൈനായി നൽകുന്ന ടിപ് പോലും തൊഴിലാളികൾക്കു നൽകാൻ മാനേജ്മെന്റ് തയാറാകുന്നില്ലെന്നും യൂണിയൻ ആരോപിച്ചു. നിലവിൽ നേരിട്ടു സമര രംഗത്തില്ലെങ്കിലും ഓൾ ഇന്ത്യ ജിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രതിഷേധത്തിലേക്കു നീങ്ങുകയാണ്.

ആദ്യ ഘട്ടത്തിൽ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളുടെ സമ്മേളനങ്ങൾ വിളിച്ചു ചേർത്തു മാനേജ്മെന്റിനും ലേബർ ഓഫിസർക്കു നിവേദനം നൽകും. അനുകൂല നടപടികളുണ്ടായില്ലെങ്കിൽ സമരത്തിലേക്കു നീങ്ങുമെന്നും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് പത്മൻ പറഞ്ഞു.

മിനിമം നിരക്കുകൾ വർധിപ്പിക്കുക, തേഡ് പാർട്ടി സംവിധാനങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.

X
Top