ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്‌നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്‌സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം.

500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരമാണ് ടോംടോം ട്രാഫിക് ഇന്‍ഡക്‌സില്‍ ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും ബെംഗളൂരുവും പുണെയും ആണ്.

62 രാജ്യങ്ങളിലെ വാഹന ഗതാഗതം നിരീക്ഷിച്ച് തയ്യാറാക്കുന്നതാണ് ടോംടോം ട്രാഫിക് ഇന്‍ഡെക്സ്. ഇതുപ്രകാരം കൊല്‍ക്കത്തയില്‍ പത്തുകിലോമീറ്റര്‍ ദൂരം താണ്ടാന്‍ വേണ്ട ശരാശരി സമയം 34 മിനിട്ടും 33 സെക്കന്‍ഡുമാണ്.

ബെംഗളുരുവില്‍ 34 മിനിറ്റും 10 സെക്കന്‍ഡും. എറണാകുളത്ത് 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 30 സെക്കന്‍ഡും വേണം. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍, 88 മണിക്കൂറാണ് സമയനഷ്ടം.

ട്രാഫിക് ബ്ലോക് ഏറ്റവും കുറവുള്ള കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ട ശരാശരി സമയം 8 മിനിറ്റും 36 സെക്കന്‍ഡും മാത്രമാണെന്ന് ടോംടോം ട്രാഫിക് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു.

X
Top