യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു

കണ്ണൂർ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. എരഞ്ഞോളി ഫാമിലെ ഓര് ജല കുളങ്ങൾ സുസ്ഥിര ഇക്കോ ടൂറിസം പദ്ധതിക്കായി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ കേന്ദ്രം, പരമ്പരാഗത മത്സ്യ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാല, മത്സ്യം പിടിക്കുന്നതും വളർത്തുന്നതും കാണുവാനുള്ള സൗകര്യം, വിനോദത്തിന് വേണ്ടി മത്സ്യം പിടിക്കുന്നതിനുള്ള സൗകര്യം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കാനുള്ള മുഴുവൻ തുകയും സ്വകാര്യ സംരംഭകർ ചെലവഴിക്കണം.

10 വർഷത്തേക്കാണ് നടത്തിപ്പിനുള്ള കരാർ നൽകുക. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം അഡാകിന് നൽകണം. പദ്ധതി നടപ്പിലായ ശേഷവും ഫാമിലെ മത്സ്യം വളർത്തുന്നതിന്റെ ചുമതലയും അതിൽ നിന്നുള്ള വരുമാനവും അഡാക്കിന് തന്നെയാണ്. ധർമ്മടം കായലിനോട് ചേർന്ന് കിടക്കുന്ന എരഞ്ഞോളി പുഴയുടെ തീരത്ത് 10.95 ഹെക്ടർ വിസ്തൃതിയുള്ള എരഞ്ഞോളി ഫിഷ് ഫാമിൽ തുടക്കത്തിൽ ഓര് ജല മത്സ്യങ്ങളായിരുന്നു പ്രധാന കൃഷി. നിലവിൽ ഫാമിൽ വനാമി ചെമ്മീൻ കൃഷി വിജയകരമായി ചെയ്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കൃഷിയിലൂടെ ആറ് ടൺ വനാമി ചെമ്മീനാണ് ഉത്പാദിപ്പിച്ചത്. എരഞ്ഞോളി ഫിഷ് ഫാമിൽ ആരംഭിക്കുന്ന അക്വാ ഇക്കോ ടൂറിസം പദ്ധതി തലശ്ശേരിയുടെ വിനോദസ‍ഞ്ചാര മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കും.

X
Top