Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഏപ്രിലില്‍ 70 ശതമാനം ഇടിഞ്ഞ് 6,480 കോടി രൂപയായി

ന്യൂഡല്‍ഹി: ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഏപ്രിലില്‍ 70 ശതമാനം ഇടിഞ്ഞ് 6,480.29 കോടി രൂപയായി. ഇക്വിറ്റി മാര്‍ക്കറ്റ് ഉയര്‍ച്ചയ്ക്കിടെ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് കാരണം.

2021 മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായ 26 മാസമായി ഇക്വിറ്റി ഒഴുക്ക് ഇപ്പോള്‍ പോസിറ്റീവ് സോണില്‍ തുടരുകയാണെന്ന് മെയ് 11 ന് പുറത്തിറക്കിയ ആംഫി ഡാറ്റ വ്യക്തമാക്കുന്നു.

മാര്‍ച്ചില്‍ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപം 31 ശതമാനം ഉയര്‍ന്ന് 20,534.21 കോടി രൂപയായി. മാര്‍ച്ചിലെ ഇക്വിറ്റി വരവ് 15,685.57 കോടി രൂപയായിരുന്നു. 2022 നവംബറിന് ശേഷം ഏപ്രിലിലെ ഇക്വിറ്റി വരവ് ഏറ്റവും കുറവാണ്.

അന്ന് ഈ സംഖ്യ ഏകദേശം 2,500 കോടി രൂപയായിരുന്നു. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 2023 ഏപ്രിലില്‍ 3.35 ശതമാനം ഉയര്‍ന്നപ്പോള്‍ എന്‍എസ്ഇ ഹെഡ്‌ലൈന്‍ സൂചികയായ നിഫ്റ്റി 4.06 ശതമാനം ഉയര്‍ന്നു.

മാര്‍ച്ചില്‍ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും ഇടിഞ്ഞു.

X
Top