എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

മ്യൂച്വല്‍ ഫണ്ട് തുടങ്ങാന്‍ തത്വത്തില്‍ അനുമതി; നേട്ടമുണ്ടാക്കി എംകെയ് ഗ്ലോബല്‍ ഓഹരി

മുംബൈ: മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാനുള്ള
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി എംകെയ് ഗ്ലോബല്‍ തത്വത്തില്‍ നേടി. തുടര്‍ന്ന് കമ്പനി ഓഹരി വ്യാഴാഴ്ച 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 80.20 രൂപയിലായിരുന്നു ക്ലോസിംഗ്.

2023 ല്‍ ഇതുവരെ 3.35 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30.71 ശതമാനം താഴ്ന്നു. ഈ കാലയളവില്‍ നിഫ്റ്റി50 2.68 ശതമാനം നേട്ടമാണുണ്ടാക്കിയത്.

എയ്ഞ്ചല്‍ വണ്‍,സെരോധ, ഹിലിയോസ് എന്നിവയ്ക്കും മ്യൂച്വല്‍ഫണ്ട് തുടങ്ങാനുള്ള അനുമതി തത്വത്തില്‍ ലഭ്യമായിട്ടുണ്ട്.എംകെയ് ഗ്ലോബല്‍ ഒരു പ്രമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനമാണ്. 74.49 ശതമാനമാണ് പ്രമോട്ടര്‍ ഹോള്‍ഡിംഗ്.

25.51 ശതമാനം പബ്ലിക് ഹോള്‍ഡിംഗാണ്.

X
Top