അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

നികുതി വെട്ടിപ്പ് ആരോപിച്ച് എംബസി ഗ്രൂപ്പിൽ തിരച്ചിൽ നടത്തി ആദായ നികുതി വകുപ്പ്

ഡൽഹി: നികുതി വെട്ടിപ്പ് ആരോപിച്ച് എംബസി ഗ്രൂപ്പ് സ്ഥാപനത്തിൽ ബുധനാഴ്ച ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തി. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ (ബികെസി) സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ ഐടി വകുപ്പ് തിരച്ചിൽ നടത്തിയെന്ന് അടുത്ത വൃത്തങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ മുംബൈയ്ക്ക് പുറമെ, എംബസി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലും ഗുരുഗ്രാമിലും ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തിയതായും വിവരമുണ്ട്.

ഈ വാർത്തകൾ പുറത്ത് വന്നതോടെ എംബസി ഓഫീസ് പാർക്‌സിന്റെ ഓഹരികൾ 1 .15 ശതമാനം ഇടിഞ്ഞ് 389 രൂപയിലെത്തി. 1993-ൽ സ്ഥാപിതമായ ഒരു സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് എംബസി ഗ്രൂപ്പ്. വാണിജ്യം, പാർപ്പിടം, ഹോസ്പിറ്റാലിറ്റി, വ്യാവസായിക വെയർഹൗസ് സ്ഥലങ്ങൾ, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തന സാന്നിധ്യമുള്ള കമ്പനിയാണ് എംബസി ഗ്രൂപ്പ് . ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കോയമ്പത്തൂർ, തിരുവനന്തപുരം തുടങ്ങി നിരവധി ഇന്ത്യൻ നഗരങ്ങളിൽ കമ്പനി പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

X
Top