തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഗുജറാത്തിലെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും 5ജി ലഭ്യമാക്കി ജിയോ

ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ ഘട്ടത്തില് 5ജി സേവനം ലഭ്യമാക്കി ജിയോ. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി.

പരീക്ഷണ ഘട്ടത്തില് ഉപഭോക്താക്കള്ക്ക് 5ജി സേവനം സൗജന്യമായിരിക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. മുഴുവന് ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ആദ്യ സംസ്ഥാനം ഗുജറാത്ത് ആയതിലുള്ള സന്തോഷവും ജിയോ പ്രസ്താവനയിലൂടെ പങ്കുവച്ചു.

റിലയന്സിന്റെ ജന്മഭൂമി എന്ന നിലയില് ഗുജറാത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും ജിയോ വ്യക്തമാക്കി.

ഗുജറാത്തിലെ 100 സ്കൂളുകള് ഡിജിറ്റൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ റിലയന്സ് ഫൗണ്ടേഷനും ജിയോയും ചേര്ന്ന് നടത്തുന്ന ‘എഡ്യൂക്കേഷന് ഫോര് ഓള്’ എന്ന സംരംഭത്തോട് കൂടിയാണ് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചത്.

‘ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും ട്രൂ 5ജി സേവനം ലഭ്യമാക്കുന്നതിലൂടെ വലിയൊരു ചുവടുവെപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ട്രൂ 5ജി സേവനം ലഭിക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയെന്നത് അറിയിക്കുന്നതില് ഞങ്ങള് അഭിമാനിക്കുന്നു.

ഈ സാങ്കേതിക വിദ്യയുടെ യഥാര്ഥ ശക്തിയും അത് കോടിക്കണക്കിനാളുകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും കാട്ടിത്തരാന് ഞങ്ങള് ആഗ്രഹിക്കുന്നു’, റിലയന്സ് ജിയോ ഇന്ഫോകോം ചെയര്മാന് ആകാശ് അംബാനി പ്രസ്താവനയിലൂടെ പറഞ്ഞു.

5ജി ഫോണുകള് ഉപയോഗിച്ച് ഉപഭോക്താക്കള്ക്ക് 5ജി സേവനങ്ങള് ആസ്വദിക്കാന് സാധിക്കും. ലോഞ്ച് ഓഫറായി അഞ്ച് ജിബി ഡാറ്റ 500 എംബിപിഎസ് മുതല് 1 ജിബിപിഎസ് വരെ വേഗത്തില് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

X
Top