
മുംബൈ: പ്രാരംഭ ഘട്ട വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം എലിവേഷന്‍ ക്യാപിറ്റലിന്റെ എലവേഷന്‍ ഹോള്‍ഡിംഗ്‌സ് 400 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. പുതുതലമുറ കമ്പനികളില്‍ അവസാന ഘട്ട നിക്ഷേപം നടത്തുന്ന ഫണ്ടാണിത്. പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തിലാണ് നേട്ടം.
പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്ന പുതു തലമുറ കമ്പനികളില്‍ 20 മുതല്‍ 50 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കുകയാണ് എലവേഷന്‍ ഹോള്‍ഡിംഗ് ചെയ്യുന്നത്. എന്‍ട്രിപോയിന്റ് വൈകിയാണെങ്കിലും ഇന്ത്യയിലെ പുതു തലമുറ കമ്പനികള്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വിശ്വസിക്കുന്നു.
ഈ വര്‍ഷം ആദ്യം സ്പിന്നി നടത്തിയ 170 മില്യണ്‍ ഡോളര്‍ ഫണ്ട്റൈസേഷനില്‍ എലിവേഷന്‍ ഹോള്‍ഡിംഗ്സ് ആദ്യമായി ലേറ്റ് സ്റ്റേജ് ഡീലില്‍ പങ്കെടുത്തു. മറ്റ് ഡീലുകളും അവര്‍ നിലവില്‍ വിലയിരുത്തിവരികയാണ്. അക്കോ, ബുക്ക് മൈഷോ, മീഷോ, പേടിഎം, സ്വിഗ്ഗി തുടങ്ങിയ നിരവധി ലേറ്റ്-സ്റ്റേജ് കമ്പനികളുടെ പിന്തുണക്കാരാണ് നിലവില്‍ എലവേഷന്‍ കാപിറ്റല്‍.