സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഓഹരിയ്ക്ക് ബമ്പര്‍ ലിസ്റ്റിംഗ്

മുംബൈ: മികച്ച ഐപിഒ പ്രകടനത്തിന് ശേഷം ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഓഹരി ദലാല്‍ സ്ട്രീറ്റില്‍ ശക്തമായ അരങ്ങേറ്റം നടത്തി. 52.54 ശതമാനം പ്രീമിയത്തില്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും സ്‌റ്റോക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു. ലിസ്റ്റിംഗ് വില 90 രൂപയായപ്പോള്‍ 59 രൂപയായിരുന്നു ഇഷ്യു വില.

ഐപിഒയില്‍ ഓഹരികള്‍ 71.93 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. 6.25 കോടി ഓഹരികള്‍ക്ക് 449.53 കോടി ബിഡുകളാണ് സമര്‍പ്പിക്കപ്പെട്ടത്.

. ‘ബജാജ് ഇലക്‌ട്രോണിക്‌സ്’ എന്ന പേരില്‍ പവന്‍ കുമാര്‍ ബജാജും കരണ്‍ ബജാജും ചേര്‍ന്ന് സ്ഥാപിച്ച ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡി (ഇഎംഐഎല്‍) ന് ആന്ധ്രാപ്രദേശ്, തെലങ്കാന, എന്‍സിആര്‍ എന്നീ സംസ്ഥാനങ്ങളിലായി 112 സ്‌റ്റോറുകളുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍, 349.32 കോടി രൂപ പ്രവര്‍ത്തന വരുമാനം നേടി.

ഒരു വര്‍ഷം മുമ്പ് ഇത് 3201.88 കോടി രൂപയായിരുന്നു. അതേസമയം അറ്റാദായം 103.9 കോടി രൂപയില്‍ നിന്നും 40.65 കോടി രൂപയായി കുറഞ്ഞു. 2022 ആഗസ്ത് വരെ, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ 919.58 കോടി രൂപയും അറ്റ കടം 2022 ജൂണ്‍ വരെ 446.54 കോടി രൂപയുമാണ്.

500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവിനായി 2021 സെപ്തംബറിലാണ് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് നല്‍കിയത്. തുകയില്‍ 111.44 കോടി രൂപ മൂലധനച്ചെലവിനും 220 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും 55 കോടി രൂപ കടം തിരിച്ചടയ്ക്കാനും വിനിയോഗിക്കും.

X
Top