രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കേരളാ ബജറ്റ്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്ധിക്കും. ധനമന്ത്രി കെ.എന്. ബാലഗോപാല് ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവ സമാഹരണത്തിനായാണ് നിരക്ക് വര്ധിപ്പിക്കുന്നതെന്ന് കെ.എന്. ബാലഗോപാല് അറിയിച്ചു.

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില് നിന്ന് യൂണിറ്റിന് 15 പൈസയാക്കി വര്ധിപ്പിച്ചു ഇതുവഴി 24 കോടി രൂപയുടെ അധികവരുമാനമാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.

ലൈസന്സികള് വില്ക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഇതുവരെ ഈടാക്കിയിരുന്ന തീരുവ ആറ് പൈസയാണ്. ഇത് 10 പൈസയാക്കി വര്ധിപ്പിച്ചു.

ഇതുവഴി 101.41 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് സര്ക്കാര് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

X
Top