ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വൈദ്യുത വാഹന വിപണിയിൽ മികച്ച ഉണർവ്

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന വിപണി പുതിയ ബ്രാൻഡുകളും മോഡലുകളുമായി മികച്ച ഉണർവിലേക്ക് നീങ്ങുന്നു. ടാറ്റ മോട്ടോഴ്സ് മുതൽ മാരുതി സുസുക്കി വരെയുള്ള മുൻനിര കമ്പനികൾ പുതിയ വൈദ്യുത വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇതോടൊപ്പം വിദേശത്തെ മുൻനിര കമ്പനികളും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ സാധ്യതകൾ മുതലെടുക്കാൻ ആവേശപൂർവം മുന്നോട്ടുവരുന്നു.

അതേസമയം വൈദ്യുത വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയാണ് വിദേശ കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത്.

അറുപതിനായിരം ഡോളറിലധികം വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ വ്യാപാര, വാണിജ്യ, ഇലക്ട്രോണിക്സ്, ഹെവി ഇൻഡസ്ട്രീസ് മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു.

യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനായി 60,000 ഡോളറിലധികം വിലയുള്ള ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി 30 ശതമാനമായി കുറയ്ക്കാനും സാധ്യതയുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ കാർ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ കാറുകൾ വിൽക്കാനും തയ്യാറെടുക്കുകയാണ്.

ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചാൽ അടുത്ത വർഷമാദ്യം ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ നിരത്തുകളിലെത്തും.

X
Top