ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

പത്ത് ലക്ഷം വില്പന ലക്ഷ്യവുമായി ഇലക്ട്രിക് ടു വീലർ കമ്പനികൾ

അഹമ്മദാബാദ്: നടപ്പുവർഷം ഇന്ത്യയിൽ മൊത്തം പത്ത് ലക്ഷം ഇലക്ട്രിക് ടൂ വീലറുകൾ വില്പന നടത്താനൊരുങ്ങുകയാണ് വാഹന കമ്പനികൾ.

ഉപഭോഗത്തിലെ മികച്ച വർദ്ധനയും ഉത്പാദനത്തിലെ കുതിപ്പും പുതിയ മോഡലുകളുടെ വരവും സൃഷ്ടിക്കുന്ന അവേശം ഈ വർഷവും തുടുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.

സാമ്പത്തിക മേഖലയിലെ മികച്ച ഉണവർവും കാർഷിക രംഗത്തെ വരുമാനത്തിലുണ്ടായ വർദ്ധനയും രാജ്യത്തെ ടു വീലർ വിപണിയിൽ വൻ ആവേശമാണ് സൃഷ്ടിക്കുന്നത്.

ബാറ്ററി സാങ്കേതികവിദ്യയിൽ ദൃശ്യമാകുന്ന വിപ്ളവകരമായ മാറ്റങ്ങളും നവീനമായ ഫീച്ചറുകളും ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നു.

സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം കഴിഞ്ഞ വർഷം വില്പനയെ കാര്യമായി ബാധിച്ചിരുന്നില്ല. ഇന്ധന വില ഉയർന്ന് നിൽക്കുന്നതാണ് ഇ വാഹനങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമായി വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനത്തിന് ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്നും ഈ രംഗത്തുള്ളവർ വ്യക്തമാക്കി.

വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് മുൻപൊരിക്കലുമില്ലാത്ത തരത്തിലാണ് പുതിയ നിക്ഷേപം ഒഴുകിയെത്തുന്നത്.

ഇന്ത്യൻ വൈദ്യുതി വാഹന വിപണിയിലെ സാദ്ധ്യതകൾ മുതലെടുക്കാൻ വിദേശ കമ്പനികളും ആഭ്യന്തര സ്റ്റാർട്ടപ്പുകളും വൻ തോതിൽ നിക്ഷേപം നടത്തുകയാണ്.

X
Top