കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

തെരഞ്ഞെടുപ്പ് പണനയ കമ്മിറ്റിയുടെ തീരുമാനങ്ങളെ സ്വാധീനിക്കില്ല – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: പണനയ നിര്‍ണ്ണയത്തില്‍ തെരഞ്ഞെടുപ്പുകള്‍ സ്വാധീനം ചെലുത്തില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വരും മാസങ്ങളില്‍ നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.2024 ലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്രബാങ്കും കേന്ദ്രസര്‍ക്കാറും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ശക്തികാന്ത ദാസ് പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ നന്മയെക്കരുതിയുള്ള നീക്കങ്ങളായിരിക്കും പണനയ അവലോകന കമ്മിറ്റിയുടേത്. യോഗത്തില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് കമ്മിറ്റി അവസാന തീരുമാനം കൈകൊള്ളുക.

പണപ്പെരുപ്പം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും പണനയ അവലോകന യോഗം മികച്ച തീരുമാനങ്ങളെടുത്താലും ആഗോള,ആഭ്യന്തര സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥിതി വ്യത്യാസപ്പെടാമെന്നും ഗവര്‍ണര്‍ പറഞഅഞു. ചെറുകിട പണപ്പെരുപ്പം നവംബറില്‍ 5.88 ശതമാനമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായ 10 മാസത്തിന് ശേഷം ആദ്യമായി ടോളറന്‍സ് പരിധിയായ 6 ശതമാനത്തില്‍ താഴെയെത്തി.

മെയ് 2022 തൊട്ട് റിപ്പോനിരക്ക് 255 ബേസിസ് പോയിന്റുയര്‍ത്താന്‍ തയ്യാറായതിനെ തുടര്‍ന്നാണിത്.നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്.

X
Top