തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഈയാഴ്‌ച വിപണിയിലെത്തുന്നത് 8 എസ്‌എംഇ ഐപിഒകള്‍

മുംബൈ: ഈയാഴ്‌ച ഒരു മെയിന്‍ ബോര്‍ഡ്‌ പോലും ഐപിഒ പോലും വിപണിയിലെത്തുന്നില്ല. അതേ സമയം എട്ട്‌ എസ്‌എംഇ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഈയാഴ്‌ച തുടങ്ങും.

ആര്‍എന്‍എഫ്‌ഐ സര്‍വീസസ്‌, എസ്‌എആര്‍ ടെലിവെഞ്ച്വര്‍, വിവിഐപി ഇന്‍ഫ്രാടെക്‌, വിഎല്‍ ഇന്‍ഫ്രാപ്രൊജക്‌ട്‌സ്‌, മംഗ്‌ളം ഇന്‍ഫ്ര ആന്റ്‌ എന്‍ജിനീയറിംഗ്‌, ചേതന എജുക്കേഷന്‍, അപ്രമേയ എന്‍ജിനീയറിംഗ്‌, സിനിടെക്‌ ലബോറട്ടറി എന്നിവയാണ്‌ ഈയാഴ്‌ച സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന എസ്‌എംഇ ഐപിഒകള്‍.

വെള്ളിയാഴ്‌ച ആരംഭിച്ച മെയിന്‍ബോര്‍ഡ്‌ ഐപിഒ ആയ സന്‍സ്റ്റാര്‍ ജൂലായ്‌ 23 വരെ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. ആദ്യദിവസം 4.23 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

കഴിഞ്ഞയാഴ്‌ച നടന്ന ഐപിഒകളായ കതാരിയ ഇന്റസ്‌ട്രീസ്‌, മാകോബ്‌സ്‌ ടെക്‌നോളജീസ്‌, ടണ്‍വല്‍ ഇ-മോട്ടോഴ്‌സ്‌, ഏല കമ്മോഡിറ്റീസ്‌, സതി പോളിപ്ലാസ്റ്റ്‌, പ്രിസോര്‍ വിസ്‌ടെക്‌, ത്രീ എം പേപ്പര്‍ ബോര്‍ഡ്‌സ്‌ എന്നിവയുടെ ലിസ്റ്റിംഗ്‌ ഈയാഴ്‌ച നടക്കും.

എസ്‌എംഇ ഐപിഒകളുടെ പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നിട്ടുണ്ട്‌.

ഈ നിബന്ധന നിലവില്‍ വന്നതിനു ശേഷം ലിസ്റ്റ്‌ ചെയ്‌ത ചില ഐപിഒകള്‍ 90 ശതമാനം നേട്ടത്തോടെയാണ്‌ വ്യാപാരം ആരംഭിച്ചത്‌. ഇവ പിന്നീടുള്ള ദിവസങ്ങളില്‍ അപ്പര്‍സര്‍ ക്യൂട്ടിലേക്കു കടക്കുന്നതും കണ്ടു.

200ഉം 300ഉം ശതമാനം നേട്ടത്തോടെയാണ്‌ ചില എസ്‌എംഇ ഐപിഒകള്‍ ഈയിടെ ലിസ്റ്റ്‌ ചെയ്‌തത്‌. 2024ല്‍ ആദ്യത്തെ ആറ്‌ മാസം വിപണിയിലെത്തിയ 110 എസ്‌എംഇ ഐപിഒകളില്‍ 43ഉം 100 ശതമാനത്തിലേറെ നേട്ടം നല്‍കി. 1500 ശതമാനം വരെ നേട്ടം നല്‍കിയ എസ്‌എംഇ ഐപിഒയുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ ലിസ്റ്റിംഗ്‌ നേട്ടം സംബന്ധിച്ച്‌ എന്‍എസ്‌ഇ പരിധി കല്‍പ്പിച്ചത്‌.

X
Top