കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

വിദ്യാഭ്യാസ വായ്പയെടുക്കുന്നവരുടെ എണ്ണം കുറയുന്നു

കണ്ണൂർ: വിദ്യാഭ്യാസ വായ്പ വർധിക്കുമ്പോഴും വായ്പയെടുക്കുന്നവരുടെ എണ്ണം കുറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തികവർഷം ആകെ അനുവദിച്ച വിദ്യാഭ്യാസ വായ്പയിൽ 15.88 ശതമാനം വർധനയുണ്ടായി. എന്നാൽ, വായ്പയെടുത്ത വിദ്യാർഥികളുടെ എണ്ണം 3.69 ശതമാനം കുറഞ്ഞു.

2023-ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2,84,780 വിദ്യാർഥികൾക്ക് 2023 മാർച്ചുവരെ വായ്പ അനുവദിച്ചിട്ടുണ്ട്. 12,897.19 കോടിരൂപയാണ് അനുവദിച്ചത്.

2017-ലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനാവശ്യത്തിന് വായ്പയെ ആശ്രയിച്ചിട്ടുള്ളത് (3,69,041 പേർ). പിന്നീടുള്ള വർഷങ്ങളിൽ വായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ട്.

2022-23-ൽ പൊതുമേഖലാ വാണിജ്യബാങ്കുകളാണ് വായ്പവിതരണത്തിൽ മുന്നിലുള്ളത്. 86.62 ശതമാനവും (11,720. കോടി രൂപ) പൊതുമേഖലാ ബാങ്കിൽ നിന്നാണ്. ഗ്രാമീണ ബാങ്ക് 482.66 കോടിരൂപയും സ്വകാര്യ മേഖലയിലെ വാണിജ്യബാങ്കുകൾ 1164.53 കോടിരൂപയും വിതരണം ചെയ്തു.

ചെറുകിട ധനകാര്യ ബാങ്കുകൾ 20.60 കോടിരൂപയും സഹകരണ ബാങ്കുകൾ 57.41 കോടിരൂപയും വിദ്യാഭ്യാസ വായ്പ നൽകിയിട്ടുണ്ട്.

വർഷം, വായ്പയെടുത്ത വിദ്യാർഥികൾ, തുക (കോടിയിൽ)
2022 – 2,95,717- 11,129.03
2021 – 3,48,594 – 10,740
2020 – 3,49,815 – 11,260
2019 – 3,32,432 – 9,896.6
2018 – 3,40,301 – 9,694
2017 – 3,69,041 – 8,995

X
Top