ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എഡില്‍വെയ്സ് ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ എഡില്‍വെയ്സ് ആകര്‍ഷകമായ വരുമാനം നല്‍കുന്ന ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) അവതരിപ്പിച്ചു. സെപ്തംബര്‍ ഏഴു വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന നിക്ഷേപമാണിത്. സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാവുന്ന ആദ്യ ഇടിഎഫ് ആണിത്.

“നേരിട്ട് സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നതിനേക്കാള്‍ സൗകര്യപ്രദവും ചുരുങ്ങിയ ചെലവും പണലഭ്യതയുമാണ് ഈ ഫണ്ടിന്റെ പ്രത്യേകത. ആസ്തി ഗണത്തില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണ് എഡില്‍വെയ്‌സ് ഗോള്‍ഡ് ആന്റ് സില്‍വര്‍ ഇടിഎഫ്” എന്ന് എഡില്‍വെയ്സ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാധിക ഗുപ്ത പറഞ്ഞു.

X
Top