കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അനില്‍ അംബാനി ഗ്രൂപ്പിന്റെ 30.84 ബില്യണ്‍ രൂപ സ്വത്തുക്കള്‍ മരവിപ്പിച്ചു

മുംബൈ: റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ 30.84 ബില്യണ്‍ രൂപ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവപ്പിച്ചു. യെസ് ബാങ്കില്‍ നിന്നും 568 മില്യണ്‍ യുഎസ് ഡോളറിലധികമുള്ള വായ്പകള്‍ ഷെല്‍ കമ്പനികളിലേയ്ക്ക് മാറ്റിയെന്നും തട്ടിപ്പ് നടത്തിയെന്നുമുള്ള കേസിലാണ് നടപടി.

മുംബൈ, ഡല്‍ഹി. ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭൂമിയും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും മരവിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സ്വത്തുക്കള്‍ വില്‍ക്കുന്നതില്‍ നിന്നും മറച്ചുവയ്ക്കുന്നില്‍ നിന്നും കുറ്റോരോപിതരെ തടയുന്നതിനാണ് നടപടി.

വായ്പ വിതരണത്തിലും വീണ്ടെടുക്കല്‍ പ്രക്രിയകളിലും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ യെസ് ബാങ്കിനെതിരെയും അന്വേഷണമുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയുടെ ഭാഗമാണോ വായ്പകള്‍ എന്ന് ഇഡി പരിശോധിക്കുന്നു. നിലവില്‍, അനില്‍ അംബാനിക്കോ അദ്ദേഹത്തിന്റെ ഗ്രൂപ്പിനോ എതിരെ ഔപചാരിക കുറ്റപത്രങ്ങളൊന്നും നിലവിലില്ല. 

X
Top