
സാമ്പത്തിക ശാസ്ത്രത്തിനുള്ള 2024-ലെ നോബേല്‍ പുരസ്കാരം തുർക്കിയില്‍നിന്നുള്ള ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിൻസണ്‍ എന്നിവർക്ക് ലഭിച്ചു.
സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നോബേല്‍ സമ്മാനം.
യുറോപ്യൻ കോളിനി വാഴ്ചക്കാർ സ്ഥാപിച്ച രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ ഡാരൻ അസെമോഗ്ലു, സൈമൻ ജോണ്‍സണ്‍, ജെയിംസ് റോബിൻസണ്‍ എന്നിവർ സ്ഥാപനങ്ങളും സമൃദ്ധിയും തമ്മിലുള്ള ബന്ധം വിശദീകരിച്ചതായി നോബേല്‍ പുരസ്കാര സമിതി വിലയിരുത്തി.
അസെമോഗ്ലുവും ജോണ്‍സണും യുഎസിലെ മാസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധരാണ്. റോബിൻസണ്‍ ഷിക്കാഗോ സർവകലാശാലയിലെ പ്രൊഫസറുമാണ്.
തൊഴിലിടങ്ങളിലെ ജെൻഡർ അസന്തുലിതാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ഹാർവാർഡ് സർവകലാശാല പ്രൊഫസർ ക്ലോഡിയ ഗോള്‍ഡിനായിരുന്നു കഴിഞ്ഞ വർഷത്തെ സാമ്ബത്തിക ശാസ്ത്രത്തിനുള്ള നോബേല്‍.