നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

110 മില്യൺ ഡോളർ സമാഹരിക്കാൻ ചർച്ച നടത്തി സ്റ്റാർട്ടപ്പായ ഏർളിസാലറി

ബാംഗ്ലൂർ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിയുടെ നേതൃത്വത്തിലുള്ള ഒരു ഫണ്ടിംഗ് റൗണ്ടിൽ 110 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി ഇന്ത്യൻ ഡിജിറ്റൽ ലെൻഡിംഗ് സ്റ്റാർട്ടപ്പായ ഏർളിസാലറി ചർച്ച നടത്തുന്നതായി ഇക്കാര്യം നേരിട്ട് അറിയാവുന്ന ഒരു ഉറവിടം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നോർ‌വെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സ് ഈ ഇടപാടിൽ പുതിയ നിക്ഷേപകരായി വരുമെന്നും, കൂടാതെ സ്റ്റാർട്ടപ്പിന്റെ നിലവിലുള്ള ചില നിക്ഷേപകർ ഓഹരി പങ്കാളിത്തം വർധിപ്പിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ലോൺടാപ്പ്, പേസെൻസ് എന്നിവയുമായി മത്സരിക്കുന്ന ഏർളിസാലറി, മൊബൈൽ ആപ്പിലൂടെയും കമ്പനികളുമായുള്ള ടൈ-അപ്പിലൂടെയും ഹ്രസ്വകാലത്തേക്ക് 500,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു.

അതേസമയം ടിപിജിയും ഏർളിസാലറിയും ഈ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായില്ല. 2015-ൽ സ്ഥാപിതമായതും ചിരാട്ടെ വെഞ്ചേഴ്‌സ്, എയ്റ്റ് റോഡ്‌സ് വെഞ്ച്വേഴ്‌സ് എന്നിവയുടെ പിന്തുണയുള്ളതുമായ ഏർളിസാലറി 2018 ജനുവരിയിൽ ഒരു ഫണ്ടിംഗ് റൗണ്ടിലൂടെ 15.7 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

X
Top