ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഇ-റുപ്പിയിലുള്ള ഇടപാടുകൾ വർധിക്കുന്നു

കൊച്ചി: ഇന്ത്യയുടെ ഡിജിറ്റൽ നാണയമായ ഇ-റുപ്പിയിലുള്ള ഇടപാടുകൾ ഗണ്യമായി കൂടുന്നു. ഡിസംബറിൽ ഇ-റുപ്പി ഉപയോഗിച്ചുള്ള പ്രതിദിന ഇടപാടുകൾ പത്ത് ലക്ഷം കവിഞ്ഞെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറയുന്നു.

വർഷാന്ത്യത്തിൽ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും വാണിജ്യ ബാങ്കുകളും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇ-റുപ്പിയായി വിതരണം ചെയ്തതാണ് പൊടുന്നനെ ഇടപാടുകളുടെ എണ്ണത്തിൽ കുതിപ്പുണ്ടാക്കിയത്.

2022 ഡിസംബറിലാണ് റിസർവ് ബാങ്ക് ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്ടിന് തുടക്കമിട്ടതെങ്കിലും കഴിഞ്ഞ ഒക്ടോബർ വരെ പ്രതിദിനം 25,000 ഇടപാടുകളാണുണ്ടായത്.

യു.പി.ഐ ഇടപാടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതാണ് ഇ-റുപ്പിയുടെ താത്പര്യം വർദ്ധിപ്പിക്കുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, എന്നിവയാണ് പ്രധാനമായും ഇ-റുപ്പിയുടെ പ്രചാരണത്തിൽ മുൻനിരയിലുള്ളത്.

X
Top