റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ആലപ്പുഴയില്‍ സ്ഥാപിതമായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്ക്, കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: മെത്ത നിര്‍മ്മാതാക്കളായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫര്‍) കരട് രേഖകള്‍ സമര്‍പ്പിച്ചു. 183.6 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2.25 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്തുക.

ജേക്കബ് ജോസഫ് ജോര്‍ജ്, മാത്യു ചാണ്ടി, മാത്യു ചാണ്ടി, മാത്യു ജോര്‍ജ്ജ്, മാത്യ ആന്റണി ജോസഫ് എന്നിവരും  ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ടും ലൈറ്റ് ഹൗസ് ഇന്ത്യ എംപ്ലോയീസ് ട്രസ്റ്റും ഒഎഫ്എസില്‍ ഓഹരികള്‍ വിറ്റഴിക്കും.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക സ്റ്റോറുകള്‍ തുറക്കാനും പാട്ട വാടകയ്ക്കും ലൈസന്‍സ് ഫീസിനും ഉത്പാദന സൗകര്യങ്ങള്‍ക്കും മാര്‍ക്കറ്റിംഗിനും മറ്റ് കോര്‍പറേറ്റ്് ആവശ്യങ്ങള്‍ക്കും ചെലവഴിക്കും.

1963 ല്‍ സ്ഥാപിതമായ ഡ്യൂറോഫ്‌ലെക്‌സ് ഇന്ത്യയിലെ ആദ്യ മൂന്ന് മെത്ത നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. ഡ്യൂറോഫ്‌ലെക്‌സ്, സ്ലീപ്പിഹെഡ്, പെര്‍ഫെക്റ്റ് റെസ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ മെത്തകള്‍, ഫോം, ഫര്‍ണ്ണീച്ചര്‍,തലയിണകള്‍, ആക്‌സസറികള്‍, മറ്റ് കിടക്ക ഉത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു.

2025 ജൂണ്‍ 30 വരെ 74 സ്റ്റോറുകളാണുള്ളത്. 2023 സാമ്പത്തികവര്‍ഷത്തില്‍ 1057 കോടിയുണ്ടായിരുന്ന വരുമാനം 2025 ല്‍ 2925 കോടി രൂപയാക്കി ഉയര്‍ത്തി.

X
Top