കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

2023ൽ മാത്രം ദുബായ് – ഇന്ത്യ റൂട്ടിൽ 1.19 കോടി യാത്രക്കാർ

ദുബായ്: കഴിഞ്ഞ വർഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഇന്ത്യയിലേക്ക്.

8.7 കോടി യാത്രക്കാരിൽ 1.19 കോടിയും ഇന്ത്യയിലേക്ക് ആയിരുന്നു. 67 ലക്ഷം പേരുമായി സൗദി രണ്ടാമതും യുകെ (59 ലക്ഷം) മൂന്നാമതുമെത്തി.

പാക്കിസ്ഥാൻ (42 ലക്ഷം), യുഎസ് (36 ലക്ഷം), റഷ്യ (25 ലക്ഷം), ജർമനി (25 ലക്ഷം) എന്നീ രാജ്യങ്ങളാണ് പിന്നിലുള്ളത്.

ഡിസംബറിൽ മാത്രം 78 ലക്ഷം പേർ ദുബായ് വിമാനത്താവളം ഉപയോഗിച്ചെന്നും എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.

104 രാജ്യങ്ങളിലെ 262 സെക്ടറുകളിലേക്ക് ദുബായിൽനിന്ന് നിലവിൽ സർവീസുണ്ട്.

X
Top