എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു

തിരുവനന്തപുരം: പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു. പരമാവധി 10% വരെയാണു വർധന.

ഉപഭോക്തൃ വില നിലവാര സൂചികയ്ക്ക് അനുസരിച്ചാണു മരുന്നുകളുടെ വില വർധിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ പുതിയ വില നിലവിൽ വന്നെങ്കിലും ഇതു നടപ്പാകുന്നതിന് 4 മാസം വരെ എടുക്കും. വിപണിയിൽ ഇപ്പോഴുള്ള മരുന്നുകൾക്കു വില കൂട്ടി വാങ്ങാനാവില്ല.

ഇനി നിർമിക്കുന്നവയ്ക്കു മാത്രമേ വില വർധന ബാധകമാകൂ.

X
Top