റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഇനി ലൈസൻസോടെ കേരള കാർഷിക സർവകലാശാലയിൽ ഡ്രോൺ പരിശീലനം

തൃശ്ശൂർ: നബാർഡിന്റെ ധനസഹായത്തോടെ കേരള കാർഷിക സർവ്വകലാശാലയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രത്തിന് റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ ലൈസൻസ് അനുവദിച്ചു കിട്ടി. കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്നതിനായാണ് മോദ എയ്റോ അക്കാഡമിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷന്റെ ലൈസൻസ് ലഭിച്ചത്. ഇതോടെ ലെെസൻസോട് കൂടിയ ഡ്രോൺ പരിശീലനത്തിന് കേരള കാർഷിക സർവകലാശാലയിൽ തുടക്കം കുറിക്കും.

ഡ്രോൺ സാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ള കൂടുതൽ വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കുന്നതിനും കാർഷിക ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രം ഒരു മുതൽ കൂട്ടായിരിക്കുമെന്ന് കേരള കാർഷിക സർവകലാശാല വൈസ്ചാൻസലറും കാർഷിക ഉത്പാദന കമ്മീഷണറുമായ ഡോ. ബി അശോക് ഐഎഎസ് അഭിപ്രായപ്പെട്ടു. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, വള പ്രയോഗത്തിനും കീടനാശിനി തളിക്കുന്നതിനുമായി പോഷകങ്ങളുടെ അളവും തളിക്കേണ്ട സമയ പരിധിയുമെല്ലാം കാർഷിക സർവകലാശാല  ഇതിനോടകം തന്നെ  ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരം ഗവേഷണ നേട്ടങ്ങൾ കൂടി കർഷകരിലേക്കെത്തിക്കുവാൻ പുതിയ ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രം വഴിത്തിരിവാകുമെന്ന് കേരള കാർഷിക  സർവകലാശാല  ഗവേഷണ വിഭാഗം മേധാവി ഡോ. കെഎൻ അനിത് ചൂണ്ടിക്കാണിച്ചു. കാർഷിക മേഖലയിലെ സാങ്കേതിക നവീകരണം ലക്ഷ്യമാക്കി ഡ്രോണുകളുടെ പ്രവർത്തനത്തിലും അറ്റകുറ്റപ്പണികളിലും നിരവധി പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്  ലൈസൻസോടുകൂടിയ ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അനുമതി ലഭിക്കുന്നത്.

കാർഷിക ഡ്രോണുകൾക്കുപരി നിരീക്ഷണത്തിനും വിള ഇൻഷുറൻസിനുമുള്ള മിനിഡ്രോണുകളുടേയും പരിശീലനത്തിനുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്നും ഇത് കാർഷിക മേഖലയിലേക്ക് സാങ്കേതിക മികവുള്ള ഒരു കൂട്ടം യുവ സംരംഭകരുടെ ചുവടുവയ്പ് സുഗമമാക്കുമെന്നും പുതിയ കാർഷിക വിപ്ലവത്തിന് വഴിവക്കുമെന്നും കാർഷിക  സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെ പി സുധീർ വ്യക്തമാക്കി. ‌

X
Top