തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

അറ്റാദായം 18 ശതമാനം ഉയര്‍ത്തി ഡോ. റെഡ്ഡീസ്

ന്യൂഡല്‍ഹി: ഫാര്‍മ ഭീമന്‍ ഡോ.റെഡ്ഡീസ് ലാബ്‌സ് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1402.5 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.1 ശതമാനം അധികം.

വരുമാനം 29.2 ശതമാനം വര്‍ധിച്ച് 6738.4 കോടി രൂപയായപ്പോള്‍ എബിറ്റ 1779 കോടി രൂപയില്‍ നിന്നും 2137.2 കോടി രൂപയായി.

ഇബിറ്റ മാര്‍ജിന്‍ 34.1 ശതമാനത്തില്‍ നിന്നും 31.7 ശതമാനമായി അതേസമയം കുറഞ്ഞു.

ചെലവ് വരുമാനത്തിന്റെ 7.4 ശതമാനം അഥവാ 498.4 കോടി രൂപയാണ്.വടക്കേ അമേരിക്കയാണ് കമ്പനി വരുമാനത്തിന്റെ 47 ശതമാനവും സംഭാവന ചെയ്യുന്നത്. ഇന്ത്യ വരുമാനത്തിന്റെ 17 ശതമാനവും യൂറോപ്പ് 8 ശതമാനവും നല്‍കുന്നു.

197.8 കോടി രൂപയാണ് വടക്കേ അമേരിക്കിയില്‍ നിന്നുള്ള വരുമാനം.പുതിയ ഉത്പന്ന നിര, പഴയ ഉത്പന്നങ്ങളുടെ വര്‍ധിക്കുന്ന ഡിമാന്റ്, ഫോറെക്‌സ് നേട്ടങ്ങള്‍ വിലയിടിവിനെ നികത്തിയത് എന്നിവ വളര്‍ച്ച ഉയര്‍ത്തുന്ന ഘടകങ്ങളായി.

X
Top