പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഡോ. അഗർവാൾസ് ഹെൽത്ത് കെയർ ഐപിഒയ്ക്ക്

കൊച്ചി: ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ നേത്രസംരക്ഷണ ആശുപത്രി ശൃംഖലയായ ഡോ. അഗർവാൾസ് ഹെൽത്ത് കെയർ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) കരടുരേഖ സമർപ്പിച്ചു. 1 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വിൽപനയിലൂടെ 300 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

പ്രമോട്ടർമാരുടെയും ഓഹരി ഉടമകളുടെയും കൈവശമുള്ള 6,95,68,204 ഷെയറുകളാണ് വിറ്റഴിക്കുന്നത്. ഓഹരികൾ ആനുപാതികമായാണ് വിറ്റഴിക്കുക.

50 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ യോഗ്യരായ ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും, 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും, 35 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കിവച്ചിരിക്കുന്നു.

കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് രാജ്യത്തെ നേത്ര പരിചരണ മേഖലയുടെ 25 ശതമാനം വിപണി വിഹിതവും ഡോ. അഗർവാൾസ് ഹെൽത്ത് കെയറിനാണുള്ളത്.

അത്യാധുനിക തിമിര ശസ്ത്രക്രിയകൾക്ക് പുറമെ നേത്രരോഗ വിദഗ്ധരുടെ സേവനവും ഡോ. അഗർവാൾസ് ഹെൽത്ത് കെയറിൽ ലഭ്യമാണ്.

X
Top