ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാടും

പാലക്കാട്: ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാട്ടെ കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ടവേഴ്സിൽ പ്രവർത്തനം ആരംഭിച്ചു. ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തിയുടെ പ്രാധാന്യവും സമൂഹ ക്ഷേമത്തിൽ നിർണായകമാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ പ്രദേശവാസികൾക്ക് സമീപത്തുതന്നെ ഉയർന്ന നിലവാരത്തിലുള്ള നേത്ര ചികിത്സ ലഭ്യമാകുന്നതായും, ഇത്തരം സംരംഭങ്ങൾ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ കേരളത്തിൽ ധാർമികവും നൂതനവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനത്തൻറെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ റീജിയണൽ ഹെഡ് – ക്ലിനിക്കൽ സർവീസസ് ഡോ. സൗന്ദരി എസ് പറഞ്ഞു. ഓപ്പറേഷൻസ് ആൻഡ് ബിസിനസ് വൈസ് പ്രസിഡൻറ് ധീരജ് ഇ. ടി, ഡോ.   രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു. ആധുനിക രോഗ നിർണയ സംവിധാനങ്ങളും നവീന ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി സമഗ്രവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കണ്ണ് ചികിത്സയാണ്  ആശുപത്രിയുടെ പ്രത്യേകത. തിമിരം, ഗ്ലൗക്കോമ, റെറ്റിന, കൊർണിയ, റിഫ്രാക്ടീവ്, ഒക്യൂലോ പ്ലാസ്റ്റിക് തുടങ്ങിയ വിവിധ മേഖലകളിൽ സമ്പൂർണ നേത്ര ചികിത്സാ സേവനങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തിൻ്റെ  ഭാഗമായി ജനുവരി 31 വരെ പൊതുജനങ്ങൾക്ക് സൗജന്യ സമഗ്ര കണ്ണ് പരിശോധനകൾ  വാഗ്ദാനം ചെയ്യുന്നുണ്ട്. രജിസ്ട്രേഷനായി 9594924101 ൽ ബന്ധപ്പെടുക.

X
Top