നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഡിസ്‌ക്കൗണ്ട് നിരക്കില്‍ ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ് ഓഹരി, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് അനലിസ്റ്റ്

ന്യൂഡല്‍ഹി: ഒക്ടോബര്‍ 30, 2021 ന് രേഖപ്പെടുത്തിയ 52 ആഴ്ച ഉയരത്തില്‍ നിന്നും 30 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണ് ജൂബിലന്റ് ഫുഡ്‌വര്‍ക്ക്‌സ്. നിലവില്‍ ആറ് മാസത്തെ കണ്‍സോളിഡേഷനില്‍ നിന്നും ബ്രേക്ക് ഔട്ട് ആരംഭിച്ചിരിക്കയാണ് ഓഹരി. അതുകൊണ്ടുതന്നെ 670 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ റെലിഗാറി ബ്രോക്കിംഗ് ലിമിറ്റഡിലെ അജിത് മിശ്ര നിര്‍ദ്ദേശിക്കുന്നു.

2-4 ആഴ്ചകള്‍ക്കുള്ളില്‍ ഓഹരി ലക്ഷ്യം ഭേദിക്കും. 575-585 ലെവലില്‍ ഓഹരി സമാഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോപ് ലോസ് വെക്കേണ്ടത് 545 രൂപയിലാണ്.

“2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ 227 രൂപയില്‍ നിന്ന് 2022 ഒക്ടോബറിലെ 918 രൂപ എന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്ന ഓഹരിയാണിത്. എന്നാല്‍ പിന്നീട് ഇടിവ് നേരിട്ട ഓഹരി 200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ ആവറേജിന്റെ പ്രതിവാര സപ്പോര്‍ട്ട് സോണിലേയ്ക്ക് വീണ്ടും പ്രവേശിച്ചു. ഇത് ട്രെന്‍ഡ്‌ലൈന്‍ സപ്പോര്‍ട്ടുമായി പൊരുത്തപ്പെടുന്നതാണ്’ മിശ്ര പറയുന്നു.

കഴിഞ്ഞ ആഴ്ചയില്‍ സ്‌റ്റോക്ക് നേരിയ തോതില്‍ ഉയര്‍ന്നു. അതേസമയം 3 മാസത്തെ കണക്കെടുക്കുമ്പോള്‍ വളര്‍ച്ച 20 ശതമാനത്തോളമാണ്. സ്‌റ്റോക്ക് 5, 10 ഡിഎംഎയ്ക്ക് താഴെയാണ് വ്യാപാരം ചെയ്യുന്നത് .എന്നാല്‍ 20, 30, 50, 100 ഡിഎംഎയ്ക്ക് മുകളിലാണ്.

ആര്‍എസ്‌ഐ,എംഎസിഡി ഇന്‍ഡിക്കേറ്ററുകള്‍ ബുള്ളിഷ് മൊമന്റമാണ് പ്രകടിപ്പിക്കുന്നത്.

X
Top