ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും; ബിസിനസ് വിപുലീകരണം ലക്ഷ്യം

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ മകന്‍, ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വിപുലീകരണമാണ് ലക്ഷ്യം. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ മുംബൈ ആസ്ഥാനമായുള്ള ട്രിബെക്ക ഡെവലപ്പേഴ്സുമായുള്ള പങ്കാളിത്തത്തിലൂടെ യാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.

‘ട്രംപ്’ ബ്രാന്‍ഡിന് കീഴില്‍ ആഡംബര പ്രോജക്ടുകള്‍ നിര്‍മ്മിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇതിനായി യുഎസ് സ്ഥാപനവും ട്രൈബെക്കയും ലോധ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഡെവലപ്പര്‍മാരുമായി കൈകോര്‍ത്തിരിക്കുന്നു. ഇതുവരെ, നാല് ലക്ഷ്വറി പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അതില്‍ ഒന്ന് പൂനെയില്‍ പൂര്‍ത്തിയായി.ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഈ മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ട്രൈബെക്ക ഡെവലപ്പേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

സന്ദര്‍ശന വേളയില്‍, ഡൊണാള്‍ ട്രംപ് ജൂനിയറും ട്രിബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകന്‍ കല്‍പേഷ് മേത്തയും പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചേക്കും.

X
Top